ചെ​റു​ക്കാ​ട് വ​നി​ത മ​ൾ​ട്ടി പ​ർ​പ്പ​സ് സെ​ന്‍റ​ർ നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Monday, October 26, 2020 11:15 PM IST
പേ​രാ​മ്പ്ര: കാ​യ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ കാ​പ്പു​മ്മ​ൽ എ​സ്ടി കോ​ള​നി സാം​സ്കാ​രി​ക നി​ല​യ​വും കാ​യ​ണ്ണ​യി​ലെ ചെ​റു​ക്കാ​ട് നി​ർ​മി​ച്ച വ​നി​ത മ​ൾ​ട്ടി പ​ർ​പ്പ​സ് സെ​ന്‍റ​റും തൊ​ഴി​ൽ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ നാ​ടി​നു സ​മ​ർ​പ്പി​ച്ചു. കോ​വി​ഡ് രോ​ഗ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ എ​ല്ലാ​വ​രും ഒ​ന്നി​ച്ചു നി​ൽ​ക്ക​ണ​മെ​ന്നും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
മാ​സ്‌​ക് ധ​രി​ക്കു​ന്ന​തും സാ​മൂ​ഹി​ക അ​ക​ലം സൂ​ക്ഷി​ക്കു​ന്ന​തും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. വീ​ടു​ക​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും ഇ​ത് ശീ​ല​മാ​ക്ക​ണം. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ക്ഷേ​മം സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 25 ല​ക്ഷം രൂ​പ ചി​ല​വി​ൽ പു​തി​യോ​ട്ടും​കു​ഴി​യി​ൽ ഇ​രു​നി​ല​ക​ളി​ലാ​ണ് സാം​സ്കാ​രി​ക നി​ല​യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
വാ​യ​ന​ാമു​റി​യും പ​ഠ​ന സൗ​ക​ര്യ​ങ്ങ​ളും ടെ​ലി​വി​ഷ​ൻ, ഫ​ർ​ണി​ച്ച​ർ എ​ന്നി​വ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 25 ല​ക്ഷം രൂ​പ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ചെ​റു​ക്കാ​ട് വ​നി​ത മ​ൾ​ട്ടി പ​ർ​പ്പ​സ് സെ​ന്‍റ​ർ നി​ർ​മി​ച്ച​ത്. സ്ത്രീ​ക​ളു​ടെ മു​ന്നേ​റ്റം ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച കേ​ന്ദ്രം സ്വ​യം​തൊ​ഴി​ൽ പ​ഠ​ന​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു​ന​ട​ന്ന ച​ട​ങ്ങി​ൽ പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​സി. സ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​യ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. പ​ത്മ​ജ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എം. രാ​മ​ച​ന്ദ്ര​ൻ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ ടി. ​ഷീ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.