റീ ​സെ​റ്റ് ടാ​ല​ന്‍റ്സ് ഓ​ണ്‍ലൈ​നി​ല്‍ മോ​ഡ​ല്‍ പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം ന​ട​ത്തി
Monday, October 26, 2020 11:15 PM IST
പേ​രാ​മ്പ്ര: റീ ​സെ​റ്റ് ടാ​ല​ന്‍റ്സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​വേ​ണ്ടി ഓ​ണ്‍ ലൈ​ന്‍ മോ​ഡ​ല്‍ പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ഐ​ക്യ​രാ​ഷ്ട്ര സ​ഭാ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​മാ​ണ് ച​ര്‍​ച്ച ചെ​യ്ത​ത്.
എം​പി​മാ​രാ​യ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, കെ.​കെ. രാ​ഗേ​ഷ്, എം.​കെ. രാ​ഘ​വ​ന്‍, മു​ന്‍ എം​പി റി​ച്ചാ​ര്‍​ഡ് ഹേ, ​റീ സെ​റ്റ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​സി.​എ​ച്ച്. ഇ​ബ്രാ​ഹിം കു​ട്ടി, സാ​ഹി​തി ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ സെ​ക്ര​ട്ട​റി ബെ​ന്നി എ​ന്നി​വ​ര്‍ ആ​മു​ഖ സ​ദ​സി​ല്‍ കു​ട്ടി​ക​ള്‍​ക്ക് മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി.
മു​ന്‍ രാ​ഷ്ട്ര​പ്ര​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു​കൊ​ണ്ടാ​ണ് പാ​ര്‍​ല​മെ​ന്‍റ്് സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്.
സ്പീ​ക്ക​ര്‍ ഹ​യ അ​സ്ല​മും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ഹെ​മി​ല്‍ എം. ​ഗ്രേ​സും സ​ഭാ ന​ട​പ​ടി​ക​ള്‍ നി​യ​ന്ത്രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി കാ​ദം​ബ​രി വി​നോ​ദ് ച​ര്‍​ച്ച തു​ട​ങ്ങും മു​മ്പ് അം​ഗ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. പ്ര​തി​പ​ക്ഷ നേ​താ​വ് റീ​ഹ നൂ​റി​ന്‍ ച​ര്‍​ച്ച​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ച​ന്ദ​ന ച​ന്ദ്ര വി​ദ്യാ​ഭ്യാ​സ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ന​ട​ത്തി.
പാ​ര്‍​ല​മെ​ന്‍റ​റി കാ​ര്യ​മ​ന്ത്രി അ​മ​ന്‍ അ​ക്മ​ല്‍ അ​ബ്ദു​ല്ല ച​ര്‍​ച്ച​യി​ല്‍ ഇ​ട​പെ​ട്ട് വി​ശ​ദീ​ക​ര​ണം ന​ല്‍​കി. മു​ന്നൂ​റോ​ളം വി​ദ്യാ​ര്‍​ത്ഥി എം​പി​മാ​ര്‍ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം ഗൂ​ഗി​ള്‍ പ്ലാ​റ്റ്‌​ഫോ​മി​ലാ​ണ് ന​ട​ത്തി​യ​ത്. സ​ന്ദ​ര്‍​ശ​ക ഗ്യാ​ല​റി​യി​ല്‍ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു.