ക​ണ്ടി​വാ​തു​ക്ക​ല്‍ ആ​യോ​ട് മ​ല​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക കൃ​ഷിനാ​ശം
Tuesday, October 27, 2020 11:12 PM IST
നാ​ദാ​പു​രം: ക​ണ്ടി​വാ​തു​ക്ക​ല്‍ അ​ഭ​യ​ഗി​രി ആ​യോ​ട് മ​ല​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ക​ണ്ണ​വം വ​ന​ത്തി​ല്‍ നി​ന്നാ​ണ് ആ​യോ​ട് മ​ല​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്ലേ​ക്ക് കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി​യ​ത്.
സി​ബി​ച്ച​ന്‍ ജോ​സ​ഫ്, റെ​ജീ​ഷ്, സോ​മ​ന്‍, അ​ഭി​ന​ന്ദ്, ത​ട്ടാ​ങ്ക​ണ്ടി അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍ ന​ട​ത്തു​ന്ന കൂ​ട്ട് കൃ​ഷി​യാ​ണ് ആ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. വ​ന​ത്തോ​ട് ചേ​ര്‍​ന്ന ഭാ​ഗ​ത്ത് 3000ത്തോ​ളം വാ​ഴ​യും, ക​പ്പ​യും മ​റ്റു​മാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​തി​ല്‍ 500 ഓ​ളം കു​ല​ക്കാ​റാ​യ വാ​ഴ​ക​ളും മൂ​ന്നൂ​റോ​ളം ക​പ്പ​യു​മാ​ണ് ആ​ന ന​ശി​പ്പി​ച്ച​ത്. വ​നം വ​കു​പ്പ് നി​ര്‍​മി​ച്ച് ക​മ്പി വേ​ലി ത​ക​ര്‍​ത്താ​ണ് ആ​ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു.​
ര​ണ്ട് മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ ക​ര്‍​ഷ​ക​ര്‍ കൃ​ഷി​യി​ട​ത്തി​ല്‍ ആ​ന​യെ ക​ണ്ട​തോ​ടെ പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ന​യെ വ​ന​ത്തി​ലേ​ക്ക് ക​യ​റ്റു​ക​യാ​യി​രു​ന്നു.​
കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി​ക​ള്‍ ന​ശി​പ്പി​ച്ച​തി​ന് സ​ര്‍​ക്കാ​റി​ല്‍ നി​ന്ന് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.​ ല​ക്ഷ​ങ്ങ​ള്‍ വാ​യ്പ​യെ​ടു​ത്താ​ണ് മ​ല​യോ​ര​ത്തെ ക​ര്‍​ഷ​ക​ര്‍ കൃ​ഷി​യി​റ​ക്കു​ന്ന​ത്.​വ​ന്യ മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം കാ​ര​ണം കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ട സ്ഥി​തി​യാ​ണെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.