കോ​ണ്‍​ഗ്ര​സ് എ​ന്നും ഇ​ര​ക​ള്‍​ക്കൊ​പ്പം: മു​ല്ല​പ്പ​ള്ളി
Wednesday, October 28, 2020 11:33 PM IST
കോ​ഴി​ക്കോ​ട്: സ്വ​ന്തം അ​ണി​ക​ളോ​ടു പോ​ലും വി​ധേ​യ​ത്വ​മി​ല്ലാ​ത്ത വി​ധം തി​മി​രം ബാ​ധി​ച്ച സം​ഘ​ട​ന​യാ​യി സി​പി​എം മാ​റി​യെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് അ​ല​ന്‍, താ​ഹ എ​ന്നീ ര​ണ്ടു ചെ​റു​പ്പ​ക്കാ​രെ അ​കാ​ര​ണ​മാ​യി‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് ഈ ​അ​ന്ധ​ത കൊ​ണ്ടാ​ണ്.

ഇ​ട​തുമു​ന്ന​ണി​യി​ലെ ഘ​ട​ക ക​ക്ഷി​യാ​യ സി​പി​ഐ പോ​ലും എ​തി​ര്‍​ത്തി​ട്ടും ഈ ​ചെ​റു​പ്പ​ക്കാ​രെ ഭീ​ക​ര​വാ​ദി​ക​ളാ​യി ചി​ത്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നു. അ​വ​രു​ടെ നി​ര​പ​രാ​ധി​ത്വ​ത്തി​ല്‍ സം​ശ​യ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് കോ​ണ്‍​ഗ്ര​സ് അ​വ​ര്‍​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും മു​ല്ല​പ്പ​ള്ളി കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​ല​നും താ​ഹ​യും ചെ​യ്ത തെ​റ്റ് എ​ന്തെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ക്ക​ണം. നി​ർ​ധ​ന കു​ടും​ബ​മാ​ണ് താ​ഹ​യു​ടേ​ത്.യു​എ​പി​എ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ര​ക​ള്‍​ക്കൊ​പ്പം അ​വ​സാ​നം​വ​രെ​യും കോ​ണ്‍​ഗ്ര​സ് ഉ​ണ്ടാ​കു​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്ത കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വി​ലെ താ​ഹ​യ്ക്ക് കെ​പി​സി​സി പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കൈ​മാ​റി.