പി​ണ​റാ​യി സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ജ​യി​ലി​ൽ പോ​കു​ന്ന ആ​ദ്യ മു​ഖ്യ​മ​ന്ത്രി​യാ​കും: പി.​കെ. കൃ​ഷ്ണ​ദാ​സ്
Thursday, October 29, 2020 11:58 PM IST
കോ​ഴി​ക്കോ​ട്: സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഭാ​ര​ത​ത്തി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ജ​യി​ലി​ലേ​ക്കു പോ​കു​ന്ന ആ​ദ്യ മു​ഖ്യ​മ​ന്ത്രി​യാ​കും പി​ണ​റാ​യി വി​ജ​യ​നെ​ന്ന് ബി​ജെ​പി ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ്.
മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സും ഔ​ദ്യോ​ഗി​ക വ​സ​തി​യും ദേ​ശ​ദ്രോ​ഹ, രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ലെ പ്ര​തി​ക​ള്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലും ഓ​ഫീ​സി​ലും വെ​ച്ചാ​ണെ​ന്ന മൊ​ഴി​ക​ള്‍ ഇ​തി​ന​കം പു​റ​ത്തു​വ​ന്നു​ക​ഴി​ഞ്ഞു. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​രു​ന്നു​കൊ​ണ്ട് കേ​ന്ദ്ര​ഏ​ജ​ന്‍​സി​ക​ളു​ടെ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​നാ​കു​ന്ന​തും മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യി​ല്‍ പോ​കു​ന്ന​തും കോ​ട​തി ആ ​അ​പേ​ക്ഷ ത​ള്ളു​ന്ന​തു​മെ​ല്ലാം കേ​ര​ള​ത്തി​ന് നാ​ണ​ക്കേ​ടാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ന്ന​താ​ണ് ന​ല്ല​ത്.
കോ​വി​ഡി​ന്‍റെ പേ​രു പ​റ​ഞ്ഞ് 144 പ്ര​ഖ്യാ​പി​ച്ച് പ്ര​തി​ഷേ​ധ​ങ്ങ​ളെ ത​ട​യാ​നാ​കി​ല്ല. അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചാ​ലും പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വ​യ്ക്കും വ​രെ ബി​ജെ​പി സ​മ​രം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ അ​ഡ്വ. വി.​കെ. സ​ജീ​വ​ന്‍ അ​ദ്ധ്യ​ക്ഷ​നാ​യി. .