തി​രു​വ​മ്പാ​ടി​യി​ൽ യു​ഡി​എ​ഫ് സം​വി​ധാ​നം ത​ക​ർ​ന്നു: കേ​ര​ള കോ​ൺ​ഗ്ര​സ്
Friday, November 27, 2020 11:09 PM IST
മു​ക്കം : തി​രു​വ​മ്പാ​ടി​യി​ൽ യു ​ഡി എ​ഫ് സം​വി​ധാ​നം കാ​ര്യ​ക്ഷ മ​മ​ല്ലെ​ന്നും കോ​ൺ​ഗ്ര​സി​ലെ ചി​ല നേ​താ​ക്ക​ളു​ടെ ഏ​കാ​ധി​പ​ത്യ നി​ല​പാ​ടു​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് -ജോ​സ​ഫ് വി​ഭാ​ഗം നേ​താ​ക്ക​ളും ആ​ന​ക്കാം പൊ​യി​ൽ ബ്ലോ​ക്ക് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി ഷി​നോ​യി അ​ട​ക്കാപാ​റ​യും മു​ക്കത്ത് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്കാം​പൊ​യി​ൽ ഡി​വി​ഷ​നി​ൽ ര​ണ്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ വ​ന്ന​ത് ഇ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
യു​ഡി​എ​ഫ് സം​സ്ഥാ​ന ജി​ല്ലാ നേ​തൃ​ത്വം ഇ​ട​പെ​ട്ട് ഉ​ണ്ടാ​ക്കി​യ ധാ​ര​ണ തെ​റ്റി​ച്ചാ​ണ് കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മ​ത്സ​രി​ക്കു​ന്ന​ത്. ധാ​ര​ണ​യ​നു​സ​രി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് വി​ട്ടു​ന​ൽ​കി​യ സീ​റ്റ് ആ​യി​രു​ന്നു ഇ​ത്. സം​സ്ഥാ​ന, ജി​ല്ല യു​ഡി​എ​ഫ് നേ​തൃ​ത്വ​വും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വ​ഴ​ങ്ങാ​തെ​യാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മ​ത്സ​രി​ക്കു​ന്ന​തെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
ക​സ്തൂ​രി രം​ഗ​ൻ റി​പ്പോ​ർ​ട്ടു​ക​ൾ ന​ട​പ്പി​ലാ​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും ജ​ന​ങ്ങ​ളു​ടെ ആ​കെ പി​ന്തു​ണ​യു​ള്ള ത​ന്നെ ഇ​ങ്ങ​നെ​യൊ​ന്നും ത​ള​ർ​ത്താ​നാ​വി​ല്ല​ന്നും സ്ഥാ​നാ​ർ​ഥി ഷി​നു അ​ട​യ്ക്കപാ​റ പ​റ​ഞ്ഞു.​വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​ഡ്വ. എ.​ടി. രാ​ജു, എ​ൻ.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.