നെ​ല്ല​റ​യു​ടെ നാ​ട്ടി​ല്‍ നി​ന്ന് അ​രി​വാ​ളി​ന് വോ​ട്ടു തേ​ടി അ​ച്ഛ​നും മ​ക​നും
Monday, November 30, 2020 11:20 PM IST
കു​റ്റ്യാ​ടി:​ ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ നെ​ല്‍​പാ​ട​ങ്ങ​ളു​ള്ള വേ​ളം പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും നെ​ല്‍​ക്ക​തി​ര്‍ നെ​ഞ്ചോ​ട് ചേ​ര്‍​ത്ത് അ​ച്ഛ​നും മ​ക​നും തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ത്തി​ല്‍ സി​പി​ഐ​യി​ല്‍ നി​ന്നും എ​ല്‍​ഡി​എ​ഫ്മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ളാ​യാ​ണ് അ​ച്ഛ​നും മ​ക​നും തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്.​സി​പി​ഐ കു​റ്റ്യാ​ടി മ​ണ്ഡ​ലം നി​ര്‍​വ്വാ​ഹ​ക സ​മി​തി അം​ഗ​വും എ​ന്‍​ആ​ര്‍​ഇ​ജി വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ ജി​ല്ലാ ഭാ​ര​വാ​ഹി​യു​മാ​യ സി.​കെ.​ബാ​ബു കു​ന്നു​മ്മ​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ചേ​രാ​പു​രം ഡി​വി​ഷ​നി​ല്‍ നി​ന്നും ജ​ന​വി​ധി തേ​ടു​മ്പോ​ള്‍ എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നും നി​യ​മ​വി​ദ്യാ​ര്‍​ഥി​യു​മാ​യ മ​ക​ന്‍ സി.​കെ.​ബി​ജി​ത്ത്‌ലാ​ല്‍ വേ​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡി​ല്‍ നി​ന്നു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ തെ​ര​ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് ​സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ച്ച് ജ​യി​ച്ച വാ​ര്‍​ഡു​ക​ളി​ലാ​ണ് ഇ​രു​വ​രും മ​ത്സ​രി​ക്കു​ന്ന​തെ​ങ്കി​ലും വേ​ള​ത്തെ രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ ത​ങ്ങ​ള്‍​ക്ക​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് ഇ​വ​ര്‍ പ​റ​യു​ന്ന​ത്. എ​ന്താ​യാ​ലും അ​ച്ഛ​നും മ​ക​നും തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ല്‍ ഇ​റ​ങ്ങി​യ​തോ​ടെ വേ​ള​ത്തെ തെ​ര​ഞ്ഞെ​ടു​പ്പാ​വേ​ശം വ​ര്‍​ധി​ക്കു​മെ​ന്നു​റ​പ്പാ​ണ്.