വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്: ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി
Thursday, January 14, 2021 12:21 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടും ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ ജ​ന​വ​ഞ്ച​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചും ജി​ല്ല​യി​ൽ നാ​ല് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ വ​യ​നാ​ട​ൻ ജ​ന​ത​യെ ഭി​ന്നി​പ്പി​ക്കു​ക​യും വ​ഞ്ചി​ക്കു​ക​യും ചെ​യ്യു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ക​ൽ​പ്പ​റ്റ എം​എ​ൽ​എ​യു​ടെ​യും ശ്ര​മം അ​വ​സാ​നി​പ്പി​ച്ചു കൊ​ണ്ട് വ​യ​നാ​ട​ൻ ജ​ന​ത​യു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ മെ​ഡി​ക്ക​ൽ കോ​ള​ജ് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ന​ട​ത്താ​ൻ പോ​കു​ന്ന വ​ൻ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് ജി​ല്ല​യി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്.
ക​ൽ​പ്പ​റ്റ​യി​ൽ വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ന് മു​ന്പി​ൽ ന​ട​ന്ന ധ​ർ​ണ കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് അം​ഗം പി.​പി. ആ​ലി​യും മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി​യി​ൽ ന​ട​ന്ന ധ​ർ​ണ കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്രാ​ഹാ​മും, പ​ന​മ​രം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന​മ​ര​ത്ത് ന​ട​ന്ന ധ​ർ​ണ സി. ​അ​ബ്ദു​ൽ അ​ഷ്റ​ഫും, വൈ​ത്തി​രി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​ത്ത​റ വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ കെ​പി​സി​സി എ​ക്സി. അം​ഗം കെ.​എ​ൽ. പൗ​ലോ​സും ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ൽ​പ്പ​റ്റ​യി​ൽ മോ​ഹ​ൻ​ദാ​സ് കോ​ട്ട​ക്കൊ​ല്ലി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ​ന​മ​ര​ത്ത് ജി​ൽ​സ​ൻ തൂ​പ്പും​ക​ര, പു​ൽ​പ്പ​ള്ളി​യി​ൽ മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് കോ​ണ്‍​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പെ​രു​വേ​ലി, കോ​ട്ട​ത്ത​റ​യി​ൽ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മാ​ണി ഫ്രാ​ൻ​സി​സ് എന്നിവർ അധ്യക്ഷത വഹിച്ചു.