അ​പ​ക​ട​ത്തി​ൽ നി​ന്ന് 2,200 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി: ഡി​ജി​പി
Wednesday, January 20, 2021 12:08 AM IST
ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ 2,200 ആ​ളു​ക​ളെ അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഡി​ജി​പി ശൈ​ലേ​ന്ദ്ര ബാ​ബു പ​റ​ഞ്ഞു. ഉൗ​ട്ടി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​മി​ഴ​ക​ത്ത് 21,000 അ​പ​ക​ട​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. 121 കോ​ടി രൂ​പ വി​ല വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്താ​തെ സം​ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞു. തീ​പ്പി​ടു​ത്ത​ത്തി​ൽ മൂ​ന്ന് പേ​രാ​ണ് മ​രി​ച്ച​ത്. കാ​ട്ടു​തീ ത​ട​യാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. ഫ​യ​ർ​ഫോ​ഴ്സി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ഡോ.​വി. ശ​ശി​മോ​ഹ​ൻ, ജി​ല്ലാ ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സ​ർ ച​ന്ദ്ര​കു​മാ​ർ, ഉൗ​ട്ടി ടൗ​ണ്‍ ഡി​വൈ​എ​സ്പി മ​ഹേ​ശ്വ​ര​ൻ, സി​ഐ പൊ​ന്ന​മ്മാ​ൾ തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. കു​ന്നൂ​ർ ഫ​യ​ർ​ഫോ​ഴ്സ് ആ​സ്ഥാ​ന കേ​ന്ദ്ര​ത്തി​ൽ അ​ദ്ദേ​ഹം പ​രി​ശോ​ധ​ന ന​ട​ത്തി.