കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 290 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 142 പേർ രോഗമുക്തി നേടി. ആറ് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 287 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ. അതിൽ അഞ്ച് പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21664 ആയി. 18128 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 133 മരണം. നിലവിൽ 3403 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2608 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
മുള്ളൻകൊല്ലി സ്വദേശികളായ 34 പേർ, നെേ·നി 33, പൂതാടി 27, എടവക 23, ബത്തേരി 20, മാനന്തവാടി 19 , പനമരം 15, വൈത്തിരി, മീനങ്ങാടി 12 പേർ വീതം, അന്പലവയൽ 11, തൊണ്ടർനാട്, വെള്ളമുണ്ട, മുട്ടിൽ, മൂപ്പൈനാടു ഒന്പത് പേർ വീതം, നൂൽപ്പുഴ, പടിഞ്ഞാറത്തറ ഏഴ് പേർ വീതം, കൽപ്പറ്റ, കണിയാന്പറ്റ, തരിയോട് അഞ്ച് പേർ വീതം, മേപ്പാടി, തവിഞ്ഞാൽ നാല് പേർ വീതം, തിരുനെല്ലി മൂന്ന് പേർ, പുൽപ്പള്ളി രണ്ട് പേർ, കോട്ടത്തറ, പൊഴുതന, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സന്പർക്കത്തിലൂടെ രോഗബാധിതരായത്. ഖത്തറിൽ നിന്ന് വന്ന മുള്ളൻകൊല്ലി സ്വദേശി, കർണാടകയിൽ നിന്ന് വന്ന മുട്ടിൽ സ്വദേശി, തമിഴ്നാട്ടിൽ നിന്ന് വന്ന പുൽപ്പള്ളി സ്വദേശി എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
നെന്മേനി, ബത്തേരി ആറ് പേർ വീതം, പടിഞ്ഞാറത്തറ, പൊഴുതന, തവിഞ്ഞാൽ മുന്ന് പേർ വീതം, മൂപ്പൈനാട്, മാനന്തവാടി വെള്ളമുണ്ട രണ്ട് പേർ വീതം, കോട്ടത്തറ, മീനങ്ങാടി, പൂതാടി, തരിയോട്, തൊണ്ടർനാട്, വൈത്തിരി സ്വദേശികളായ ഓരോരുത്തരും വീടുകളിൽ ചികിത്സയിലായിരുന്ന 109 പേരുമാണ് രോഗമുക്തി നേടിയത്.