കോ​വി​ഡ് വ്യാ​പ​നം: ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്ന്
Sunday, January 24, 2021 11:58 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​നു എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​ഭ്യ​ർ​ഥി​ച്ചു.​ ആ​ളു​ക​ൾ അ​ടു​ത്തി​ട​പ​ഴ​കു​ന്ന​തും ശ​രി​യാ​യി മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​തും കൈ​ക​ൾ വൃ​ത്തി​യാ​ക്കാ​ത്ത​തു​മാ​ണ് രോ​ഗ​പ്പ​ക​ർ​ച്ച കൂ​ടാ​ൻ കാ​ര​ണം.
കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. കോ​വി​ഡ് പോ​സി​റ്റീ​വാ​യി വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ ക​ല്യാ​ണം, ഗൃ​ഹ​പ്ര​വേ​ശം തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്താ​ൽ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു.