പൊ​തു​ജ​നം കൈ​കോ​ർ​ത്തു; മൂ​ല​ങ്കാ​വ് മു​ത​ൽ മു​ത്ത​ങ്ങ വ​രെ ദേ​ശീ​യ​പാ​ത​യ്ക്കു പു​തു​ച​ന്തം
Tuesday, March 2, 2021 11:45 PM IST
നൂ​ൽ​പ്പു​ഴ: പൊ​തു​ജ​നം കൈ​കോ​ർ​ത്ത​പ്പോ​ൾ ദേ​ശീ​യ​പാ​ത 766ലെ ​മൂ​ല​ങ്കാ​വ് മു​ത​ൽ മു​ത്ത​ങ്ങ​വ​രെ ഭാ​ഗ​ത്തി​നു പു​തു​ച​ന്തം. വ​ള​ർ​ന്നു റോ​ഡി​ലേ​ക്കി​റ​ങ്ങി​യ കാ​ടും വ​ഴി​യി​ല​ട​ക്കം കി​ട​ന്നി​രു​ന്ന മാ​ലി​ന്യ​വും പൊ​തു​ജ​നം നീ​ക്കം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ശു​ചി​ത്വ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശു​ചീ​ക​ര​ണം.

കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ക്ല​ബ് അം​ഗ​ങ്ങ​ൾ, സ​ന്ന​ദ്ധ സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്കു പു​റ​മേ നാ​ട്ടു​കാ​രും ശു​ചീ​ക​ര​ണ​ത്തി​നു രം​ഗ​ത്തി​റ​ങ്ങി. റോ​ഡി​ൽ മൂ​ല​ങ്കാ​വി​നും മു​ത്ത​ങ്ങ​യ്ക്കു ഇ​ട​യി​ലെ ഭാ​ഗം മൂ​ന്നാ​യി തി​രി​ച്ചാ​ണ് വൃ​ത്തി​യാ​ക്കി​യ​ത്. നാ​യ്ക്കെ​ട്ടി​യി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു നി​ര​പ്പം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്നും കൈ​യു​റ​യും ന​ൽ​കി.