വി​വാ​ഹ​ച്ച​ട​ങ്ങി​ന് ആ​ർ​ഡി​ഒ​യു​ടെ അ​നു​മ​തി നേ​ട​ണം
Sunday, April 11, 2021 12:30 AM IST
ഗൂ​ഡ​ല്ലൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നീ​ല​ഗി​രി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. വി​വാ​ഹ​ച്ച​ട​ങ്ങി​നു ആ​ർ​ഡി​ഒ​യു​ടെ അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. മു​ഖാ​വ​ര​ണം ധ​രി​ച്ചി​ല്ലെ​ങ്കി​ൽ 200 രൂ​പ പി​ഴ ചു​മ​ത്തും.
ക​ർ​ണാ​ട​ക, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കു നീ​ല​ഗി​രി​യി​ൽ പ്ര​വേ​ശ​ന​ത്തി​നു ഇ-​പാ​സ് നി​ർ​ബ​ന്ധ​മാ​ണ്.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ മു​ഖാ​വ​ര​ണം ധ​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ ക​ട​യു​ട​മ​ക​ളി​ൽ​നി​ന്നു പി​ഴ ഈ​ടാ​ക്കും.