വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കോ​വി​ഡ് നി​ർ​ണ​യ പ​രി​ശോ​ധ​ന തു​ട​ങ്ങി
Thursday, April 22, 2021 12:31 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പൂ​ക്കോ​ട് കാ​ന്പ​സി​ൽ കോ​വി​ഡ് നി​ർ​ണ​യ പ​രി​ശോ​ധ​ന തു​ട​ങ്ങി. വെ​റ്റ​റി​ന​റി കോ​ള​ജി​ലെ മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ല​ബോ​റ​ട്ട​റി​യി​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ മൂ​ന്ന് ല​ബോ​റ​ട്ട​റി​ക​ളാ​ണ് ആ​ർ​ടി​പി​സി​ആ​ർ ലാ​ബു​ക​ളാ​ക്കി​യ​ത്.
ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​ത്യേ​ക ഫ​ണ്ടും ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര​ത്തി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ലാ​ബു​ക​ൾ സ​ജ്ജ​മാ​ക്കി​യ​ത്. ദേ​ശീ​യ ആ​രോ​ഗ്യ മി​ഷ​നി​ലെ സാ​ങ്കേ​തി​ക ജീ​വ​ന​ക്കാ​രാ​ണ് പ​രി​ശോ​ധ​ന​യും രോ​ഗ​നി​ർ​ണ​യ​വും ന​ട​ത്തു​ന്ന​ത്.
ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​രം ലാ​ബി​നു ല​ഭി​ച്ചി​രു​ന്നു. സ്ര​വ സാ​ന്പി​ളു​ക​ൾ ലാ​ബു​ക​ളി​ൽ പ​രി​ശോ​ധി​ച്ച് അ​തി​വേ​ഗം ഫ​ലം ന​ൽ​കാ​നാ​കു​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല വൈ​സ്ചാ​ൻ​സ​ല​ർ ഡോ.​എം.​ആ​ർ. ശ​ശീ​ന്ദ്ര​നാ​ഥ്, വെ​റ്റ​റി​ന​റി കോ​ള​ജ് ഡീ​ൻ ഡോ.​കോ​ശി ജോ​ണ്‍ എ​ന്നി​വ​ർ പ​റ​ഞ്ഞു.
ഇ​ന്ത്യ​യി​ൽ മൃ​ഗ​രോ​ഗ നി​ർ​ണ​യ ല​ബോ​റ​ട്ട​റി​ക​ളി​ൽ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ കൗ​ണ്‍​സി​ൽ അം​ഗീ​കാ​ര​മു​ള്ള നാ​ലാ​മ​ത്തെ സ്ഥാ​പ​ന​മാ​ണ് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ലേ​ത്.