വി​ഷം അ​ക​ത്തു​ചെ​ന്ന് പു​ലി ച​ത്ത കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Friday, April 23, 2021 12:20 AM IST
ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല ക​ടു​വാ​സ​ങ്കേ​ത​ത്തി​ൽ പെ​ണ്‍​പു​ലി വി​ഷം അ​ക​ത്തു​ചെ​ന്ന് ച​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ശി​ങ്കാ​ര സ്വ​ദേ​ശി​ക​ളാ​യ ഹ​മീ​ദ്ഖാ​ൻ(26), ക​രി​യ​ൻ(25) എ​ന്നി​വ​രെ​യാ​ണ് വ​നം വ​കു​പ്പ് അ​റ​സ്റ്റു​ചെ​യ്ത​ത്.
ര​ണ്ടു പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ക​ടു​വാ​സ​ങ്കേ​ത​ത്തി​ലെ ശി​ങ്കാ​ര വ​ന​ത്തി​ൽ പെ​ണ്‍​പു​ലി​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജ​ഡ​ത്തി​നു സ​മീ​പം ര​ണ്ടു പു​ലി​ക്കു​ട്ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​യെ പി​ന്നീ​ടു ചെ​ന്നൈ വ​ണ്ട​ല്ലൂ​രി​ലെ മൃ​ഗ​ശാ​ല​യി​ലേ​ക്കു മാ​റ്റി.
വി​ഷം അ​ക​ത്തു​ചെ​ന്നാ​ണ് പു​ലി ച​ത്ത​തെ​ന്നു പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ലാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​റ​ച്ചി​യി​ൽ വി​ഷം ചേ​ർ​ത്താ​ണ് പു​ലി​യെ കൊ​ന്ന​ത്. ഗൂ​ഡ​ല്ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.