ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ
Friday, May 7, 2021 11:10 PM IST
പു​ൽ​പ്പ​ള്ളി: നെ​യ്ക്കു​പ്പ​യി​ൽ നി​ന്നും പെ​രി​ക്ക​ല്ലൂ​രി​ലെ​ത്തി​യ ആ​ദി​വാ​സി യു​വാ​വി​ന് കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ കോ​ള​നി​യി​ലെ​ത്തി​ച്ച് ജി​ല്ല ക​ള​ക്ട​ർ അ​ദീ​ല അ​ബ്ദു​ള്ള. കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ മു​ള്ള​ൻ​കൊ​ല്ലി​യി​ലെ പെ​രി​ക്ക​ല്ലൂ​രി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ട് ആ​ദി​വാ​സി യു​വാ​ക്ക​ൾ റോ​ഡി​ലൂ​ടെ പോ​കു​ന്ന​ത് ജി​ല്ലാ​ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ വാ​ഹ​നം നി​ർ​ത്തി​യ ക​ള​ക്ട​ർ യു​വാ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്താ​ൻ അ​ക​ന്പ​ടി പോ​യ പു​ൽ​പ്പ​ള്ളി സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ യു​വാ​ക്ക​ളെ ക​ള​ക്ട​റു​ടെ മു​ന്നി​ലെ​ത്തി​ച്ച​പ്പോ​ൾ ഒ​രാ​ൾ​ക്ക് മാ​സ്ക്ക് പോ​ലു​മി​ല്ലാ​യി​രു​ന്നു. പി​ന്നീ​ട് ക​ള​ക്ട​ർ അ​വ​ർ​ക്ക് മാ​സ്ക്കും സാ​നി​റ്റൈ​സ​റും ന​ൽ​കി. തു​ട​ർ​ന്ന് കോ​വി​ഡ് മ​ഹാ​മാ​രി വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​മ​ട​ക്കം പ​റ​ഞ്ഞ് യു​വാ​ക്ക​ളെ ബോ​ധ​വാ​ൻ​മാ​രാ​ക്കി. യു​വാ​ക്ക​ളി​ലൊ​രാ​ൾ പെ​രി​ക്ക​ല്ലൂ​ർ സ്വ​ദേ​ശി​യാ​യി​രു​ന്നു​വെ​ങ്കി​ലും മ​റ്റൊ​രു യു​വാ​വാ​യ മ​നു നെ​യ്ക്കു​പ്പ ച​ങ്ങ​ന​മൂ​ല കോ​ള​നി​വാ​സി​യാ​യി​രു​ന്നു. കോ​ള​നി​ക​ളി​ല​ട​ക്കം കോ​വി​ഡ് വ്യാ​പി​ക്കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി ജി​ല്ലാ​ക​ള​ക്ട​ർ അ​വ​ർ​ക്ക് മു​ന്നി​ൽ ഏ​റെ നേ​രം സ​മ​യം ചെ​ല​വ​ഴി​ച്ചു.
കോ​ള​നി​ക​ളി​ലു​ള്ള​വ​രെ കൂ​ടി കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യം പ​റ​ഞ്ഞ് മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ക​ള​ക്ട​റും ഒ​പ്പം വ​ര​ണ​മെ​ന്നാ​യി​രു​ന്നു നെ​യ്ക്കു​പ്പ ച​ങ്ങ​ന​മൂ​ല കോ​ള​നി​യി​ലെ മ​നു​വി​ന്‍റെ ആ​ഗ്ര​ഹം. പെ​രി​ക്ക​ല്ലൂ​ർ പ​ന്പ് ഹൗ​സി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങി​വ​രു​ന്ന​ത് വ​രെ കാ​ത്തി​രി​ക്ക​ണ​മെ​ന്നും കോ​ള​നി​യി​ൽ കൊ​ണ്ടു​വി​ടാ​മെ​ന്നും ജി​ല്ലാ​ക​ള​ക്ട​ർ ഉ​റ​പ്പ് ന​ൽ​കി. 20 മി​നി​റ്റി​ന് ശേ​ഷം ക​ള​ക്ട​ർ മ​ട​ങ്ങി​യെ​ത്തി സ്വ​ന്തം വാ​ഹ​ന​ത്തി​ൽ മ​നു​വി​നെ ക​യ​റ്റി കോ​ള​നി​യി​ലെ​ത്തി​ക്കു​ക​യും കോ​ള​നി​വാ​സി​ക​ളെ ക​ണ്ട് കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.