ഇ​ൻ​സി​ഡ​ന്‍റ് ക​മാ​ണ്ട​ർ​മാ​രെ നി​യ​മി​ച്ചു
Friday, May 7, 2021 11:10 PM IST
ക​ൽ​പ്പ​റ്റ: സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി താ​ലൂ​ക്ക്ത​ല​ത്തി​ൽ ഇ​ൻ​സി​ഡ​ന്‍റ് ക​മാ​ണ്ട​ർ​മാ​രെ നി​യ​മി​ച്ചു ഉ​ത്ത​ര​വാ​യി. പ്രി​ൻ​സി​പ്പ​ൽ ത​ഹ​സി​ൽ​ദാ​ർ​മാ​രെ​യാ​ണ് ഇ​ൻ​സി​ഡ​ന്‍റ് ക​മാ​ണ്ട​ർ​മാ​രാ​യി നി​യോ​ഗി​ച്ചി​ട്ടു​ള​ള​ത്. ബ​ത്തേ​രി-9447097707, വൈ​ത്തി​രി - 9447097705, മാ​ന​ന്ത​വാ​ടി - 9447097704 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ഇ​വ​രെ ബ​ന്ധ​പ്പെ​ടാം. അ​ധി​കാ​ര പ​രി​ധി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള​ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട​ത് ഇ​ൻ​സി​ഡ​ന്‍റ് ക​മാ​ണ്ട​ർ​മാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. പ​രി​ധി​യി​ലെ വ​കു​പ്പു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ​യും സേ​വ​ന​വും ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

ലോ​ക്ക്ഡൗ​ണ്‍:
നി​യ​ന്ത​ണ​ങ്ങ​ൾ
ക​ർ​ശ​ന​മാ​യി
പാ​ലി​ക്ക​ണം

ക​ൽ​പ്പ​റ്റ: ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ചി​കി​ത്സ, കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ, അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങ​ൽ, ട്രെ​യി​ൻ, വി​മാ​ന യാ​ത്ര​ക്കാ​ർ തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടു​ള​ളു. സ്വ​കാ​ര്യ​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ളെ മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ നി​ര​ത്തി​ലി​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. നി​യ​ന്ത​ണ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്ത​ർ സം​സ്ഥാ​ന, ജി​ല്ലാ അ​തി​ർ​ത്തി റോ​ഡു​ക​ളി​ൽ ചെ​ക്കിം​ഗ് പോ​യി​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ പോ​ലീ​സി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി. യാ​ത്രാ​രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കി​മാ​ത്ര​മേ യാ​ത്രാ​നു​മ​തി ന​ൽ​കു​ക​യു​ള​ളു.

ജി​ല്ല​യി​ൽ 1173 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1173 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 277 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 24.66 ആ​ണ്. 1148 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തി​ൽ ഏ​ഴ് പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം ല​ഭ്യ​മ​ല്ല. 14 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നി​ല​വി​ൽ 12,404 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 11,569 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.
ബ​ത്തേ​രി- 120 പേ​ർ, ക​ൽ​പ്പ​റ്റ- 81, വെ​ള്ള​മു​ണ്ട- 76, അ​ന്പ​ല​വ​യ​ൽ- 75, ത​വി​ഞ്ഞാ​ൽ- 69, മീ​ന​ങ്ങാ​ടി- 58, മു​പ്പൈ​നാ​ട്- 56, മു​ട്ടി​ൽ- 55, എ​ട​വ​ക- 48, പൊ​ഴു​ത​ന- 45, മേ​പ്പാ​ടി- 44, തി​രു​നെ​ല്ലി- 41, മാ​ന​ന്ത​വാ​ടി- 37, മു​ള്ള​ൻ​കൊ​ല്ലി- 36, കോ​ട്ട​ത്ത​റ, നൂ​ൽ​പ്പു​ഴ- 35 വീ​തം, ത​രി​യോ​ട്- 32, പു​ൽ​പ​ള്ളി- 29, പ​ന​മ​രം- 27, പ​ടി​ഞ്ഞാ​റ​ത്ത​റ- 26, തൊ​ണ്ട​ർ​നാ​ട്- 24 വെ​ങ്ങ​പ്പ​ള്ളി- 23, നെ​ൻ​മേ​നി -22, വൈ​ത്തി​രി- 21, ക​ണി​യാ​ന്പ​റ്റ- 19, പൂ​താ​ടി സ്വ​ദേ​ശി​ക​ളാ​യ 14 പേ​രു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്.