ബ​ണ്ടി​ൽ മാ​ലി​ന്യം അ​ടി​ഞ്ഞ​തു ക​ർ​ഷ​ക​ർ​ക്കു വി​ന​യാ​യി
Wednesday, May 12, 2021 12:37 AM IST
മു​ള്ള​ൻ​കൊ​ല്ലി: പെ​രി​ക്ക​ല്ലൂ​ർ മൂ​ന്നു​പാ​ലം പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്കു പു​തു​താ​യി പ​ണി​യു​ന്ന ക​നാ​ലി​നു മു​ന്നി​ൽ കെ​ട്ടി​യ ബ​ണ്ടി​ൽ മാ​ലി​ന്യം അ​ടി​ഞ്ഞ​തു ക​ർ​ഷ​ക​ർ​ക്കു വി​ന​യാ​യി. കാ​ല​വ​ർ​ഷ​ത്തി​നു മു​ന്പ് ബ​ണ്ട് പൊ​ളി​ച്ചു​നീ​ക്കി​യി​ല്ലെ​ങ്കി​ൽ വെ​ള്ളം ക​നാ​ൽ ക​വി​ഞ്ഞ് കൃ​ഷി​യി​ട​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കി തി​ണ്ടു​ക​ൾ ഇ​ടി​യാ​ൻ കാ​ര​ണ​മാ​കു​മെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

പൂ​ർ​ത്തി​യാ​യ ക​നാ​ൽ പ്ര​വൃ​ത്തി പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ബ​ണ്ടി​ൽ മാ​ലി​ന്യം അ​ടി​ഞ്ഞ​തു ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച​തി​ൽ ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. ബ​ണ്ട് പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നു അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് കൃ​ഷി​ക്കാ​രു​ടെ ആ​വ​ശ്യം.