വേ​ന​ൽ​മ​ഴ​യി​ലെ കൃ​ഷി നാ​ശ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം: സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം
Sunday, May 16, 2021 11:43 PM IST
ക​ൽ​പ്പ​റ്റ: വേ​ന​ൽ​മ​ഴ​യി​ൽ കൃ​ഷി ന​ശി​ച്ച​വ​ർ​ക്കു അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ബ്ദു​ൾ അ​സീ​സ് മു​ഖ്യ​മ​ന്ത്രി​ക്കും കൃ​ഷി​മ​ന്ത്രി​ക്കും ഇ ​മെ​യി​ൽ മു​ഖേ​ന നി​വേ​ദ​നം ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ വേ​ന​ൽ​മ​ഴ​യും കാ​റ്റും ജി​ല്ല​യി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വ​ൻ നാ​ശ​മാ​ണ് വ​രു​ത്തി​യ​ത്.
നേ​ന്ത്ര​വാ​ഴ, പ​ച്ച​ക്ക​റി​ക​ൾ, ക​മു​ക് തു​ട​ങ്ങി​യ കൃ​ഷി​ക​ളാ​ണ് കൂ​ടു​ത​ലും ന​ശി​ച്ച​ത്. സാ​ന്പ​ത്തി​ക പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​രി​ൽ പ​ല​രും വാ​യ്പ​യെ​ടു​ത്ത് ഇ​റ​ക്കി​യ​താ​ണ് കൃ​ഷി​ക​ൾ. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ വേ​ന​ൽ​മ​ഴ​യി​ലു​ണ്ടാ​യ വി​ള​നാ​ശ​ത്തി​നു ക​ർ​ഷ​ക​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.