ജി​ല്ല​യി​ൽ 30 കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ൾ
Sunday, May 16, 2021 11:43 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 30 കോ​വി​ഡ് ആ​ക്ടീ​വ് ക്ല​സ്റ്റ​റു​ക​ൾ ഉ​ള്ള​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക എ​ന്നി​വ​ർ അ​റി​യി​ച്ചു. 319 പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​ണ്. ഇ​ന്ന​ലെ 21.50 ആ​ണ് ജി​ല്ല​യി​ലെ ശ​രാ​ശ​രി ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റ് നി​ര​ക്ക്.
ത​ദ്ദേ​ശ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​തു ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് -21.8, തൊ​ണ്ട​ർ​നാ​ട്-29.2, തി​രു​നെ​ല്ലി-14.61, എ​ട​വ​ക-26.2, വെ​ള്ള​മു​ണ്ട- 35.76, പ​ടി​ഞ്ഞാ​റ​ത്ത​റ-23.44, കോ​ട്ട​ത്ത​റ-26.97, ത​രി​യോ​ട്-25.1, പ​ന​മ​രം-29.94, പു​ൽ​പ്പ​ള്ളി-15.59, മു​ള്ള​ൻ​കൊ​ല്ലി-25.63, പൂ​താ​ടി-20.28, ക​ണി​യാ​ന്പ​റ്റ-22.31, മീ​ന​ങ്ങാ​ടി-21.47, മു​ട്ടി​ൽ-23.97, വെ​ങ്ങ​പ്പ​ള്ളി-23.27, പൊ​ഴു​ത​ന-21.21, വൈ​ത്തി​രി-13.77, മേ​പ്പാ​ടി-22.78, മൂ​പ്പൈ​നാ​ട്-25.5, അ​ന്പ​ല​വ​യ​ൽ-22.89, നെ​ൻ​മേ​നി-37.44, നൂ​ൽ​പ്പു​ഴ -20.23, ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി-20.69, മാ​ന​ന്ത​വാ​ടി-21.13, ക​ൽ​പ്പ​റ്റ-19.37 എ​ന്നി​ങ്ങ​നെ​യാ​ണ്.
ബ​ത്തേ​രി​യി​ലാ​ണ് കൂ​ടു​ത​ൽ ആ​ക്ടീ​വ് കേ​സു​ക​ൾ-1,166. ക​ൽ​പ്പ​റ്റ​യി​ൽ 929-ഉം ​മാ​ന​ന്ത​വാ​ടി​യി​ൽ 868-ഉം ​മേ​പ്പാ​ടി​യി​ൽ 790-ഉം ​നെ​ൻ​മേ​നി​യി​ൽ 782-ഉം ​ആ​ക്ടീ​വ് കേ​സു​ക​ളു​ണ്ട്. ജി​ല്ല​യി​ൽ ഇ​തി​ന​കം 3,344 ആ​ദി​വാ​സി​ക​ളി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 1,568 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. നാ​ലു പേ​ർ മ​രി​ച്ചു.
ജി​ല്ല​യി​ലെ 12 കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലു​ള്ള 1,067 കി​ട​ക്ക​ക​ളി​ൽ 688 എ​ണ്ണം ഒ​ഴി​വാ​ണ്. 116 ഐ​സി​യു കി​ട​ക്ക​ക​ളി​ൽ 73 എ​ണ്ണ​മാ​ണ് ഉ​പ​യോ​ഗ​ത്തി​ൽ. 44 വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ൽ 17 എ​ണ്ണം ഒ​ഴി​വു​ണ്ട്. 134 രോ​ഗി​ക​ൾ ഓ​ക്സി​ജ​ൻ സ​പ്പോ​ർ​ട്ടോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. ഏ​ഴ് കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലെ 800 കി​ട​ക്ക​ക​ളി​ൽ 282 എ​ണ്ണം ഒ​ഴി​വു​ണ്ട്. മൂ​ന്നു സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലാ​യി 235 കി​ട​ക്ക​ക​ളു​ണ്ട്. ഇ​തി​ൽ 83 എ​ണ്ണം ഉ​പ​യോ​ഗ​ത്തി​ലാ​ണ്.