കോ​വി​ഡ് പ്ര​തി​രോ​ധം, ക​ന​ത്ത മ​ഴ: മേ​ഖ​ല ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ക്കും
Tuesday, May 18, 2021 12:01 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​നി​സി​പ്പ​ൽ പ്ര​ദേ​ശ​ത്ത് ഒ​ന്പ​ത് മേ​ഖ​ല ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ക്കു​മെ​ന്ന് ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ​യം​തൊ​ടി മു​ജീ​ബ് അ​റി​യി​ച്ചു. അ​ധ്യാ​പ​ക​ര​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് പു​റ​മേ ആ​യ​മാ​ർ, ആ​ശ വ​ർ​ക്ക​ർ, സാ​ക്ഷ​ര​ത പ്രേ​ര​ക്, റാ​പി​ഡ് റെ​സ്പോ​ണ്‍​സ് ടീം (​ആ​ർ​ആ​ർ​ടി) അം​ഗ​ങ്ങ​ൾ, പ്ര​മോ​ട്ട​ർ​മാ​ർ, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പ​ക​ർ എ​ന്നി​വ​രെ നി​യ​മി​ക്കും.
അ​ത​ത് പ്ര​ദേ​ശ​ത്തെ കൗ​ണ്‍​സി​ല​ർ​മാ​ർ വാ​ർ​ഡു​ക​ളി​ലെ പ്ര​വ​ർ​ത്ത​ന ഏ​കോ​പ​ന​വും മേ​ൽ​നോ​ട്ട​വും ന​ട​ത്തും. അം​ഗ​ന​വാ​ടി മു​ണ്ടേ​രി, സാം​സ്കാ​രി​ക നി​ല​യം പു​ളി​യാ​ർ​മ​ല, ശി​ശു​മ​ന്ദി​രം മൈ​താ​നി, അ​ങ്ക​ണ​വാ​ടി പു​ത്തൂ​ർ​വ​യ​ൽ, എം​സി​എ​ഫ് സ്കൂ​ൾ ക​ൽ​പ്പ​റ്റ ബൈ​പാ​സ്, അ​ങ്ക​ണ​വാ​ടി എ​മി​ലി, എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മ​ടി​യൂ​ർ​കു​നി, അ​ങ്ക​ണ​വാ​ടി തു​ർ​ക്കി, ഗ​വ. യു​പി സ്കൂ​ൾ പെ​രു​ന്ത​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​വും ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​വു​ന്ന അ​ത്യാ​ഹി​ത​ങ്ങ​ൾ നേ​രി​ടാ​നും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ സാ​ധ്യ​മാ​വു​മെ​ന്ന് ചെ​യ​ർ​മാ​ൻ കെ​യം​തൊ​ടി മു​ജീ​ബ് പ​റ​ഞ്ഞു.