പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Friday, June 11, 2021 11:26 PM IST
കേ​ണി​ച്ചി​റ: മ​ഹാ​മാ​രി​ക്കാ​ല​ത്തും പെ​ട്രോ​ൾ ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ച​തി​നെ​തി​രെ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് പൂ​താ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ണി​ച്ചി​റ പെ​ട്രോ​ൾ പ​ന്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.
കേ​ന്ദ്ര, കേ​ര​ള സ​ർ​ക്കാ​രു​ക​ൾ ഈ ​സ​മ​യ​ത്തും ജ​ന​ദ്രോ​ഹ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും ഇ​ത​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ധ​ർ​ണ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​കെ. വി​ശ്വ​നാ​ഥ​ൻ മാ​സ്റ്റ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​സി​സി സെ​ക്ര​ട്ട​റി പി.​എം. സു​ധാ​ക​ര​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​ൻ നാ​യ​ർ, ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജി. ബാ​ബു, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ത​ങ്ക​ച്ച​ൻ നെ​ല്ലി​ക്ക​യം, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ ബി​നു മാ​ങ്കൂ​ട്ട​ത്തി​ൽ, എ​സ്.​എ​ൻ. ച​ന്ദ്ര​ൻ, സ​ജി​ൻ മാ​സ്റ്റ​ർ, ക​ഐ​സ്യു ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​തു​ൽ തോ​മ​സ്, ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.