യൂ​ത്ത് കോ​ണ്‍​ഗ്രസ് ധ​ർ​ണ ന​ട​ത്തി
Friday, June 11, 2021 11:27 PM IST
മു​ട്ടി​ൽ: മു​ട്ടി​ൽ മ​രം മു​റി കേ​സി​ലെ യ​ഥാ​ർ​ത്ഥ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക, ക​ർ​ഷ​ക​രെ​യും ആ​ദി​വാ​സി​ക​ളെ​യും കേ​സി​ൽ​നി​ന്നും ഒ​ഴി​വാ​ക്കു​ക, കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ​വീ​സി​ൽ നി​ന്നും പി​രി​ച്ച് വി​ടു​ക, സ​ർ​ക്കാ​രി​ന്‍റെ മെ​ല്ലെ​പ്പോ​ക്ക് അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ട്ടി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ത്ത് വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് എ​ട​പ്പെ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ജു ഗോ​പാ​ൽ, ന​ദീ​ഷ്, നൗ​ഫ​ൽ, ശ​ര​ത്ത് ജോ​ർ​ജ്, ലി​റാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

അ​നു​സ്മ​ര​ണം നടത്തി

പ​ന​മ​രം: ബ്ലോ​ക്ക് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ആ​ർ. മ​ണി​ക​ണ്ഠ​ന്‍റെ 15-ാം ച​ര​മ​ദി​ന​ത്തി​ൽ വ​യ​നാ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഓ​ഫീ​സേ​ഴ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ, പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, ഏ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ​ൻ മാ​സ്റ്റ​ർ, പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തെ അ​നു​സ്മ​രി​ച്ചു.
അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ​ക്കാ​യി എ​ല്ലാ വ​ർ​ഷ​വും ജി​ല്ല​യി​ലെ മി​ക​ച്ച ജൈ​വ ക​ർ​ഷ​ക​ന് അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി. ​സാ​യൂ​ജ് അ​റി​യി​ച്ചു.