അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ ക​ട​ക​ള്‍ ഇ​ന്നു മു​ത​ല്‍ തു​റ​ക്കും
Sunday, June 13, 2021 11:50 PM IST
ഗൂ​ഡ​ല്ലൂ​ര്‍: നീ​ല​ഗി​രി ജി​ല്ല​യി​ല്‍ അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ ക​ട​ക​ള്‍ ഇ​ന്ന് മു​ത​ല്‍ തു​റ​ക്കും. പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി, മ​ത്സ്യം, മാം​സം തു​ട​ങ്ങി​യ​വ വി​ല്‍​ക്ക​പ്പെ​ടു​ന്ന ക​ട​ക​ളാ​ണ് രാ​വി​ലെ ആ​റ് മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്നു വ​രെ തു​റ​ന്ന് പ്ര​വൃ​ത്തി​ക്കു​ക. ജി​ല്ല​യി​ല്‍ ലോ​ക്ഡൗ​ണ്‍ നീ​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
ഓ​ട്ടോ ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളോ​ടെ സ​ര്‍​വീ​സ് ന​ട​ത്തും. ഇ-​പാ​സ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ സ​ര്‍​വീ​സ് ന​ട​ത്തു​ക. ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് യാ​ത്ര ചെ​യ്യാ​നു​ള്ള അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ക​ട​ക​ള്‍ തു​റ​ക്കാ​മെ​ന്ന് വ്യാ​പാ​രി സം​ഘം ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.