ജ​ല​ജീ​വ​ൻ മി​ഷ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കും
Friday, June 18, 2021 1:13 AM IST
മാ​ന​ന്ത​വാ​ടി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ജ​ല ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്തി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തും. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
തൊ​ണ്ട​ർ​നാ​ട്, പ​ന​മ​രം, വെ​ള്ള​മു​ണ്ട, ത​വി​ഞ്ഞാ​ൽ സ​മ​ഗ്ര കു​ടി​വെ​ള​ള പ​ദ്ധ​തി​യ്ക്ക് 258.34 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി തേ​ടി. നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 25862 കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​നു​ള​ള പ​ദ്ധ​തി​യാ​ണി​ത്.
ഇ​തി​നാ​യി ബാ​ണാ​സു​ര ഡാ​മി​ൽ പു​തി​യ കി​ണ​ർ പ​ന്പ് ഹൗ​സ് സ്ഥാ​പി​ച്ച് 25 ദ​ശ​ല​ക്ഷം ലി​റ്റ​ർ ശു​ദ്ധീ​ക​ര​ണ​ശാ​ല നി​ർ​മി​ക്കും. കോ​ഴി​ക്കോ​ട് പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​ബി പ​ദ്ധ​തി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
യോ​ഗം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​വി. ബാ​ല​കൃ​ഷ്ണ​ൻ, എ​ച്ച്.​ബി. പ്ര​ദീ​പ്, പി.​എം. ആ​സ്യ, എ​ൽ​സി ജോ​യ്, അം​ബി​ക ഷാ​ജി, സു​ധി രാ​ധാ​കൃ​ഷ്ണ​ൻ, ജ​ല അ​ഥോ​റി​റ്റി എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ടി. ​തു​ള​സീ​ധ​ര​ൻ, ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.