ച​ക്രസ്തം​ഭ​ന സ​മ​രം വി​ജ​യി​പ്പി​ക്കും: എ​ഐ​ടി​യു​സി
Sunday, June 20, 2021 3:38 AM IST
ക​ൽ​പ്പ​റ്റ: ഇ​ന്ധ​ന വി​ല ദി​വ​സേ​ന വ​ർ​ധി​പ്പി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി തി​രു​ത്ത​ണ​മെ​ന്നും പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​വ് പി​ൻ വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ളെ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ച​ക്ര സ്തം​ഭ​ന സ​മ​ര​ത്തി​ൽ ഓ​ട്ടോ- ടാ​ക്സി രം​ഗ​ത്തെ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളും ഉ​ട​മ​ക​ളും പ​ങ്കെ​ടു​ത്ത് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് എ​ഐ​ടി​യു​സി ജി​ല്ലാ കൗ​ണ്‍​സി​ൽ അ​ഭ്യ​ർ​ഥി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. മൂ​ർ​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി.​എ​സ്.സ്റ്റാ​ൻ​ലി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.