കാ​ട്ടാ​നഭീ​തി​യി​ൽ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ; കി​ട​പ്പാ​ട​ത്തി​ന് വേ​ണ്ടി​യു​ള്ള പോ​രാ​ട്ടം തു​ട​രും
Sunday, June 20, 2021 3:39 AM IST
പു​ൽ​പ്പ​ള്ളി: ഇ​രു​ളം വ​ന​ത്തി​ൽ ചെ​ത​ല​യം റേ​ഞ്ചി​ൽ കു​ടി​ൽ കെ​ട്ടി വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ച്ചു വ​രു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ കാ​ട്ടാ​ന ഭീ​തി​യി​ൽ. കി​ട​പ്പാ​ട​ത്തി​നു വേ​ണ്ടി വി​വി​ധ ആ​ദി​വാ​സി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചീ​യ​ന്പം, മാ​ത​മം​ഗ​ലം, ഇ​രു​ളം എ​ന്നീ വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​ണ് കു​ടി​ൽ കെ​ട്ടി സ​മ​രം ചെ​യ്യു​ന്ന​ത്. കു​ടി​ൽ കെ​ട്ടി​യ സ​മ​യ​ത്ത് ആ​ന​ശ​ല്യം ഇ​ല്ലാ​യി​രു​ന്നു.
എ​ന്നാ​ൽ ഇ​പ്പോ​ൾ പ​ല​രും സ്ഥി​ര​താ​മ​സം തു​ട​ങ്ങി​യെ​ങ്കി​ലും പ്ലാ​സ്റ്റി​ക് മേ​ഞ്ഞ ഷെ​ഡി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ആ​ന ശ​ല്യം വ​ർ​ധി​ച്ച​തോ​ടെ രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഉ​റ​ക്ക​മി​ല്ലാ​തെ പേ​ടി​ച്ചി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. കു​ടി​ൽ കെ​ട്ടി​യ മേ​ഖ​ല​യി​ൽ ആ​ന എ​ത്താ​തി​രി​ക്കാ​ൻ വ​നം വ​കു​പ്പ് 24 മ​ണി​ക്കൂ​റ് വാ​ച്ച് മാ​നെ നി​യ​മി​ച്ചെ​ങ്കി​ലും രാ​ത്രി കാ​ല​ങ്ങ​ളി​ൽ ആ​ന എ​ത്തു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.
ജി​ല്ല​യി​ലെ വി​വി​ധ കോ​ള​നി​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രാ​ണ് കൂ​ടു​ത​ൽ സ്ഥ​ലം ല​ഭി​ക്കു​മെ​ന്നാ​ശി​ച്ച് വ​നംമേ​ഖ​ല​യി​ൽ കു​ടി​ൽ കെ​ട്ടി​യ​ത്. കോ​ള​നി​യി​ൽ ക​ഴി​യു​ന്ന പ​ല​ർ​ക്കും കു​ടി​ക്കാ​ൻ വെ​ള്ളം പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി കു​ടി​ൽ​കെ​ട്ടി താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ന്നെ​ങ്കി​ലും താ​മ​സി​ക്കു​ന്ന ഭൂ​മി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് രൂ​ക്ഷ​മാ​യ ആ​ന ശ​ല്യം ഉ​ണ്ടാ​യി​ട്ടും എ​ല്ലാ പ്ര​തി​സ​ന്ധി​യും അ​തി​ജീ​വി​ച്ച് ഇ​പ്പോ​ഴും ഈ ​സ​മ​ര​ഭൂ​മി​യി​ൽ ക​ഴി​യു​ന്ന​ത്.