അ​ന്ന സ​ന്തോ​ഷി​നെ അ​നു​മോ​ദി​ച്ചു
Tuesday, June 22, 2021 12:29 AM IST
പു​ൽ​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യും ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ് അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ അ​ന്ന സ​ന്തോ​ഷി​നെ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും അ​ധ്യാ​പ​ക​രു​ടേ​യും പി​ടി​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലി​പ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു മു​ണ്ട​ക്കോ​ടി​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, പ്രോ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റും സ്കൂ​ൾ മാ​നേ​ജ​റു​മാ​യ മ​ദ​ർ അ​ൽ​ഫോ​ൻ​സ് ജേ​ക്ക​ബ് ഡി​എം, സി​സ്റ്റ​ർ ശു​ഭ തെ​രേ​സ് ഡി​എം, സി​സ്റ്റ​ർ ലി​ൻ​ഡ തെ​രേ​സ് ഡി​എം, സ​ജി തൈ​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.