വ​ര​ടി​മൂ​ല -വ​ള്ളി​യൂ​ർ​ക്കാ​വ് റോ​ഡി​ന് അ​വ​ഗ​ണ​ന: ഗ​താ​ഗ​തം ദു​രി​ത​പൂ​ർ​ണം
Wednesday, June 23, 2021 12:15 AM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യി​ൽ 70 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്കം​ചെ​ന്ന ഓ​ണ്ട​യ​ങ്ങാ​ടി-​വ​ര​ടി​മൂ​ല-​പ​ള്ളി​യ​റ​കൊ​ല്ലി വ​ള്ളി​യൂ​ർ​ക്കാ​വ് റോ​ഡി​നോ​ട് മാ​റി മാ​റി വ​രു​ന്ന ഭ​ര​ണ സ​മി​തി​ക​ൾ അ​വ​ഗ​ണ കാ​ണി​ക്കു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി. ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്പ​ത്, ഇ​രു​പ​ത് ഡി​വി​ഷ​നു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​റോ​ഡ് തീ​ർ​ത്തും ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ളോ​ള​മാ​യി.
കൂ​പ്പ്കു​ന്ന് റോ​ഡ് എ​ന്ന​പേ​രി​ല​റി​യ​പ്പെ​ട്ടി​രു​ന്ന റോ​ഡ് 20 വ​ർ​ഷം മു​ന്പാ​ണ് ടാ​റിം​ഗ് ന​ട​ത്തി​യ​ത്. പി​ന്നീ​ട് യാ​തൊ​രു​വി​ധ പ്ര​വൃ​ത്തി​ക​ളും റോ​ഡി​ൽ ന​ട​ത്തി​യി​ട്ടി​ല്ല. ന​ഗ​ര​ത്തി​ൽ നി​ന്നും മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് റോ​ഡി​ലേ​ക്കു​ള്ള ദൂ​രം. വ​ള്ളി​യൂ​ർ​ക്കാ​വ്, തി​രു​നെ​ല്ലി ക്ഷേ​ത്ര​ങ്ങ​ൾ, മു​സ്ലിം പ​ള്ളി, ക്രി​സ്ത്യ​ൻ പ​ള്ളി എ​ന്നി​വ​യെ ബ​ന്ധ​പ്പെ​ടു​ത്തി ബൈ​പ്പാ​സ് റോ​ഡാ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന റോ​ഡ് ഇ​ന്ന് വെ​ള്ള​ക്കെ​ട്ടും വ​ൻ​കു​ഴി​ക​ളും നി​റ​ഞ്ഞ് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.
ക​ർ​ണാ​ട​ക ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​തെ ക​ൽ​പ്പ​റ്റ, ബ​ത്തേ​രി, പു​ൽ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഈ ​റോ​ഡ് വ​ഴി ക​ട​ന്ന് പോ​കാ​ൻ​ക​ഴി​യും. ഏ​ക​ദേ​ശം 2000 ത്തോ​ളം കു​ടും​ബ​ങ്ങ​ൾ ഇ​വി​ടെ താ​മ​സി​ക്കു​ന്നു​ണ്ട്. കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ ന​ട​ന്നു പോ​വാ​ൻ പോ​ലും ക​ഴി​യാ​തെ നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ലാ​ണ്. റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.