വാ​ഴക്കൃ​ഷി ന​ശി​ച്ചു: ഷൈ​ബി​യും കു​ടും​ബ​വും ക​ണ്ണീ​ർ​ക്ക​യ​ത്തി​ൽ
Friday, June 25, 2021 12:20 AM IST
വെ​ള്ള​മു​ണ്ട: ഒ​ഴു​ക്ക​ൻ​മൂ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ കാ​റ്റി​ലും മ​ഴ​യി​ലും വാ​ഴക്കൃ​ഷി​യി​ൽ ക​ന​ത്ത നാ​ശം. കാ​റ്റി​ലും മ​ഴ​യി​ലും നേ​ന്ത്ര​വാ​ഴ​ക​ൾ നി​ലം​പൊ​ത്തി​യ​തോ​ടെ തെ​ക്കേ​ച്ചെ​രു​വി​ൽ ഷൈ​ബി​യും കു​ടും​ബ​വും ക​ണ്ണീ​ർ​ക്ക​യ​ത്തി​ൽ. പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം വ​ർ​ഷ​ത്തെ അ​ധ്വാ​ന​വും പാ​ഴാ​യി. നാ​നൂ​റി​ല​ധി​കം വാ​ഴ​ക​ൾ ഇ​ത്ത​വ​ണ ന​ശി​ച്ചു. മു​ഴു​വ​ൻ​സ​മ​യ ക​ർ​ഷ​ക​നാ​യ വെ​ള്ള​മു​ണ്ട ഒ​ഴു​ക്ക​ൻ​മൂ​ല തെ​ക്കേ​ച്ചെ​രു​വി​ൽ ഷൈ​ബി​യും കു​ടും​ബ​വും വാ​യ്പ​യെ​ടു​ത്തും മ​റ്റു​മാ​ണ് ര​ണ്ട് വ​ർ​ഷം മു​ന്പ് വീ​ട് പ​ണി​ത​ത്.
ഈ ​വീ​ടി​ന്‍റെ ക​ടം വീ​ട്ടാ​നാ​യി ക​ഴി​ഞ്ഞ ര​ണ്ട് മൂ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി കൂ​ടു​ത​ൽ വാ​ഴ​ക്ക‌ൃ​ഷി ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ആ​യി​ര​ത്തി​ല​ധി​കം വാ​ഴ​ക​ൾ നി​ലം പൊ​ത്തി ദു​രി​ത​ത്തി​ലാ​യി ഒ​രു വ​ർ​ഷ​മാ​യി​ട്ടും സ​ർ​ക്കാ​രി​ൽ നി​ന്ന് ഒ​രു രൂ​പ പോ​ലും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ലെ​ന്ന് ഷൈ​ബി പ​റ​ഞ്ഞു. ഇ​ത്ത​വ​ണ​യും വാ​ഴ​ക​ൾ കാ​റ്റി​ൽ ന​ശി​ച്ച​തോ​ടെ തു​ട​ർ​ന്നു​ള്ള ജീ​വി​തം വ​ഴി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. മാ​താ​വും ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.