സ​ർ​ഗോ​ത്സ​വ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Friday, July 23, 2021 12:49 AM IST
ക​ൽ​പ്പ​റ്റ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ന​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​കോ​വി​ഡ് കാ​ല​ത്തി​ന്‍റെ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗ ഭാ​വ​ന​ക​ൾ​ക്ക് പു​ത്ത​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​കൊ​ണ്ട് സം​ഘ​ടി​പ്പി​ച്ച ക​ലാ​മേ​ള​യാ​യ​ "മ​ന​സ് സ​ർ​ഗോ​ത്സ​വം 2021' വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
പ​രി​പാ​ടി​യു​ടെ യൂ​ണി​റ്റ്, ക്ല​സ്റ്റ​ർ, ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ ഓ​ണ്‍ ലൈ​ൻ ത​ല​ത്തി​ൽ പൂ​ർ​ത്തി​യാ​യി. 27 ഇ​ന​ങ്ങ​ളി​ലു​ള്ള ക​ലാമ​ത്സ​ര​ങ്ങ​ളി​ൽ വ​യ​നാ​ട് ജി​ല്ല​യി​ലെ 54 എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള ര​ച​ന​ക​ളും അ​വ​ത​ര​ണ​ങ്ങ​ളും കൊ​ണ്ട് മ​നോ​ഹ​ര​മാ​യി. അ​ഞ്ച് ക്ല​സ്റ്റ​റു​ക​ളി​ലെ​യും മൂ​ല്യ​നി​ർ​ണ​യ​ത്തി​നു വി​ദ​ഗ്ധ പാ​ന​ലി​ന് ന​ൽ​കി വി​ല​യി​രു​ത്തി​യ ശേ​ഷം ജി​ല്ലാ​ത​ല​ത്തി​ൽ അ​ന്തി​മ വി​ല​യി​രു​ത്ത​ൽ കൂ​ടി ന​ട​ത്തി വി​ജ​യി​ക​ളെ വ​യ​നാ​ട് ജി​ല്ലാ എ​ൻ​എ​സ്എ​സ് കോ​ഡി​നേ​റ്റ​ർ കെ.​എ​സ്. ശ്യാ​ൽ പ്ര​ഖ്യാ​പി​ച്ചു.
സം​സ്ഥാ​ന ത​ല വി​ല​യി​രു​ത്ത​ലി​നാ​യി ജി​ല്ല​യി​ൽ നി​ന്നു​ള്ള 27 മ​ത്സ​ര​യി​ന​ങ്ങ​ളും ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. കൂ​ടാ​തെ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ​ക്കാ​യും മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഒ​ന്ന​ര മാ​സ​മാ​യി ജി​ല്ല​യി​ലെ 54 യൂ​ണി​റ്റു​ക​ളി​ലെ വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ​മാ​ർ, പ്രോ​ഗ്രാം ഓ​ഫി​സ​ർ​മാ​ർ ,ക്ല​സ്റ്റ​ർ ക​ണ്‍​വീ​ന​ർ​മാ​ർ തു​ട​ങ്ങി​യവ​ർ ഓ​ണ്‍​ലൈ​നി​ൽ ചി​ട്ട​യാ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മ​ന​സ് സ​ർ​ഗോ​ത്സ​വ​ത്തി​ന്‍റെ വി​ജ​യ​ഹേ​തു എ​ന്ന് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​എ​സ്. ശ്യാ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.