ടാ​ക്സി ഡ്രൈ​വ​ർ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ
Friday, July 23, 2021 10:45 PM IST
വൈ​ത്തി​രി: വൈ​ത്തി​രി​യി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​മാ​യി എ​ത്തി​യ ടാ​ക്സി ഡ്രൈ​വ​റെ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ഈ​ഞ്ച​ക്ക​ൽ സ്വ​ദേ​ശി ഹ​മീ​ദി​ന്‍റെ മ​ക​ൻ അ​ബ്ദു​ൾ റ​ഷീ​ദ് (51) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. മൂ​ന്നു ദി​വ​സം മു​ന്പാ​ണ് എ​റ​ണാ​കു​ള​ത്തു​നി​ന്നും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി റ​ഷീ​ദ് റി​സോ​ർ​ട്ടി​ൽ എ​ത്തി​യ​ത്. പു​റ​ത്തു ന​ട​ക്കു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് കാ​റി​ൽ വി​ശ്ര​മി​ക്കു​ന്പോ​ഴാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്. മാ​താ​വ്: ഫാ​ത്തി​മ. ഭാ​ര്യ: ഷാ​ഹി​ദ. മ​ക്ക​ൾ: ഷ​ബീ​ർ, ഷ​ബീ​റ, അം​ഷി​ർ.