ജാ​ഗ്ര​ത പാ​ലി​ക്ക​ാൻ കളക്ടറുടെ നിർദേശം
Saturday, July 24, 2021 12:53 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ മ​ഴ ശ​ക്തി​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ വാ​ർ​ഡ്ത​ല​ത്തി​ൽ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള​ള നി​ർ​ദേ​ശം ന​ൽ​കി. കാ​ല​വ​ർ​ഷം സം​ബ​ന്ധി​ച്ച ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും പു​ഴ​യോ​ര​ങ്ങ​ൾ, ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള​താ​യി ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്.
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും മ​റ്റ് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും അ​പ​ക​ട സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് കൊ​ണ്ടു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്ത​ണം. ക്യാ​ന്പു​ക​ൾ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ അ​തി​നു​ള​ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. എ​മ​ർ​ജ​ൻ​സി കി​റ്റു​ക​ൾ, എ​ലി​പ്പ​നി പ്ര​തി​രോ​ധ​ത്തി​നു​ള​ള മ​രു​ന്നു​ക​ൾ എ​ന്നി​വ​യും സ​ജ്ജ​മാ​ക്ക​ണം.
ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളു​ക​ളെ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ അ​വ​ർ​ക്ക് പ്ര​ത്യേ​കം വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണം. ഇ​തി​നാ​യി ഒ​രു വാ​ക്സി​നേ​ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ റി​സോ​ർ​ട്ടു​ക​ളും ഹോം​സ്റ്റേ​ക​ളും താ​മ​സ​ക്കാ​രെ സം​ബ​ന്ധി​ച്ചു​ള​ള വി​വ​ര​ങ്ങ​ൾ ന​ൽ​കേ​ണ്ട​താ​ണ്.
ജി​ല്ലാ എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ ത​യാ​റാ​ക്കി​യ സ്പ്രെ​ഡ് ഷീ​റ്റി​ലാ​ണ് ഇ​വ ന​ൽ​കേ​ണ്ട​ത്. ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ക്കാ​നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​വ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.