ശ്രേ​യ​സി​ൽ കോ​വി​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ​പ്പോ​ർ​ട്ട് സെ​ന്‍റ​ർ ആ​രം​ഭി​ച്ചു
Sunday, July 25, 2021 1:30 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ശ്രേ​യ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ​പ്പോ​ർ​ട്ട് സെ​ന്‍റ​ർ ആ​രം​ഭി​ച്ചു. ശ്രേ​യ​സി​ന്‍റെ ബ​ത്തേ​രി കേ​ന്ദ്ര ഓ​ഫീ​സി​ലാ​ണ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ക. കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​മാ​യി ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ണ്‍​ട്രേ​റ്റ​ർ സൗ​ക​ര്യം, ടെ​ലി കൗ​ണ്‍​സ​ലിം​ഗ്, വാ​ക്സി​നേ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം, കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ളെ​കു​റി​ച്ചു​ള്ള വി​വ​രം തു​ട​ങ്ങി​യ​വ 24 മ​ണി​ക്കൂ​റും ല​ഭി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണം.
ബ​ത്തേ​രി ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രേ​യ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ഡ്വ.​ഫാ.​ബെ​ന്നി ഇ​ട​യ​ത്ത്, ഫാ.​വ​ർ​ഗീ​സ് മ​റ്റ​മ​ന, വ​ത്സ ജോ​സ്, കെ.​ഒ. ഷാ​ൻ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 100 കു​ടും​ബ​ങ്ങ​ൾ​ക്ക് ഫാ​മി​ലി മെ​ഡി​ക്ക​ൽ കി​റ്റ് വി​ത​ര​ണം ചെ​യ്തു.