അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​ന അ​ഴി​മ​തി: കോ​ണ്‍​ഗ്ര​സി​ൽ പോ​രു രൂ​ക്ഷം
Monday, July 26, 2021 12:44 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​ന അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​ൽ പോ​ര് രൂ​ക്ഷം. ബാ​ങ്കി​ലെ വി​വി​ധ നി​യ​മ​ന​ങ്ങ​ളി​ൽ 4.30 കോ​ടി രൂ​പ ജി​ല്ല​യി​ലെ നാ​ല് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ കൈ​പ്പ​റ്റി​യെ​ന്ന് കെ​പി​സി​സി​ക്ക് അ​യ​ച്ച ക​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പോ​ര് രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ഇ​തി​ന് മു​ന്പും അ​ർ​ബ​ൻ ബാ​ങ്കി​ൽ ന​ട​ന്ന നി​യ​മ​ന​ങ്ങ​ളി​ൽ അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​ന്നൊ​ന്നും ഇ​ത്ത​ര​ത്തി​ൽ പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ മു​ന്പി​ൽ പ്ര​ശ്നം എ​ത്തി​യി​ല്ലാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ ത​ന്നെ ചി​ല​ർ പ്ര​ശ്നം കെ​പി​സി​സി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് നി​യ​മ​ന അ​ഴി​മ​തി​യു​ടെ പേ​രി​ൽ കോ​ണ്‍​ഗ്ര​സ് വെ​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്.
ജി​ല്ല​യി​ലെ പ്ര​ധാ​ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് 1.73 കോ​ടി, ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് 1.32 കോ​ടി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് 20 ല​ക്ഷം, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് 1.25 കോ​ടി എ​ന്നി​ങ്ങ​നെ കൈ​പ്പ​റ്റി​യ​വ​രു​ടെ പേ​ര് സ​ഹി​ത​മാ​ണ് ക​ത്തി​ലെ ഉ​ള്ള​ട​ക്കം. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​പി. ശി​വ​ദാ​സി​ന്‍റെ പേ​രി​ലാ​ണ് ക​ത്തെ​ങ്കി​ലും അ​ദ്ദേ​ഹം അ​ത് നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. അ​തി​നി​ടെ ശി​വ​ദാ​സി​നെ​തി​രേ ഒ​രു മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പീ​ഡ​ന പ​രാ​തി ന​ൽ​കു​ക കൂ​ടി ചെ​യ്ത​പ്പോ​ൾ പ്ര​ശ്നം വീ​ണ്ടും വി​വാ​ദ​മാ​യി. പ​ര​സ്പ​ര​മു​ള്ള പ​ക പോ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നാ​ണ് ശി​വ​ദാ​സി​ന്‍റെ പ​ക്ഷം. ക​ത്ത​യ​ച്ച​ത് ആ​ർ.​പി. ശി​വ​ദാ​സ​ല്ലെ​ന്ന് അ​ദ്ദേ​ഹം വെ​ളു​പ്പെ​ടു​ത്തി​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.
ക​ത്തും അ​തി​ലെ വി​വ​ര​ങ്ങ​ളും സം​ബ​ന്ധി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. ത​നി​ക്കെ​തി​രേ ഉ​യ​ർ​ന്നു​വ​ന്ന സാ​ന്പ​ത്തി​ക ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ന്പ​ത്തി​ക അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന് പൊ​തു ജ​ന​ങ്ങ​ളു​ടേ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടേ​യും പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്.
ഈ ​യോ​ഗ​ത്തി​ൽ നി​യ​മ​ന​ത്തി​ൽ പ​ണം വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണം ച​ർ​ച്ച ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നം​ഗ അ​ന്വേ​ഷ​ണ സ​മി​തി​യെ നി​യോ​ഗി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. വി​ന​യ​ൻ (ചെ​യ​ർ​മാ​ൻ), ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജി​ല്ലാ സെ​ക്ര​ട്ട​റി ബി​നു തോ​മ​സ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യു​ള്ള മൂ​ന്നം​ഗ സ​മി​തി അ​ന്വേ​ഷ​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
ക​ത്തി​ന്‍റെ ഉ​റ​വി​ടം അ​ന്വേ​ഷി​ക്കു​ക​യും ആ​രോ​പ​ണ വി​ധേ​യ​രാ​യ ഇ​ട​പാ​ടു​കാ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി പാ​ർ​ട്ടി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. അ​ർ​ബ​ൻ ബാ​ങ്കി​ന്‍റെ തു​ട​ക്കം മു​ത​ൽ കാ​ല​ങ്ങ​ളാ​യി കോ​ണ്‍​ഗ്ര​സാ​ണ് ബാ​ങ്കി​ന്‍റെ ഭ​ര​ണം ക​യ്യാ​ളു​ന്ന​ത്. ബ​ത്തേ​രി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്കി​ന് 13 ശാ​ഖ​ക​ളാ​ണു​ള്ള​ത്.
പ്യൂ​ണ്‍, വാ​ച്ച​ർ ത​സ്തി​ക​യി​ലേ​ക്ക് ന​ട​ന്ന നി​യ​മ​ന​ങ്ങ​ളി​ലാ​ണ് കോ​ഴ പ​റ്റി​യെ​ന്നാ​രോ​പ​ണം. അ​തി​നി​ടെ പ​ണം ന​ൽ​കി​യ പ​ല​ർ​ക്കും ജോ​ലി ല​ഭി​ച്ചി​ല്ലെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട്. പ്ര​ശ്നം ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​യി​ൽ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​യി​ട്ടു​ണ്ട്.