വെ​ള്ള​പ്പ​ൻ​ക​ണ്ടി പു​ന​ര​ധി​വാ​സ പ​ദ്ധ​തി: 10 വീ​ടു​ക​ളു​ടെ നിർമാണം ​പൂ​ർ​ത്തി​യാ​യി
Monday, July 26, 2021 12:44 AM IST
ക​ൽ​പ്പ​റ്റ: മു​ത്ത​ങ്ങ ഭൂ​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​യി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന വെ​ള്ള​പ്പ​ൻ​ക​ണ്ടി പു​ന​ര​ധി​വാ​സ പ​ദ്ധ​തി പ്ര​കാ​രം 10 വീ​ടു​ക​ളു​ടെ പ​ണി പൂ​ർ​ത്തി​യാ​യി. ര​ണ്ടാം ഘ​ട്ട​ത്തി​ലെ 14 വീ​ടു​ക​ളു​ടെ പ​ണി ഉ​ട​നെ തു​ട​ങ്ങും. പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഘ​ട്ടം​ഘ​ട്ട​മാ​യി 109 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​ക​ൾ പ​ണി​യാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ലു​ള്ള വ​ന​മേ​ഖ​ല​യി​ലെ വെ​ള്ള​പ്പ​ൻ​ക​ണ്ടി പ്ര​ദേ​ശ​ത്താ​ണ് പു​ന​ര​ധി​വാ​സം ന​ട​പ്പാ​ക്കു​ന്ന​ത്. മേ​പ്പാ​ടി​യി​ൽ നി​ന്നും ഏ​ക​ദേ​ശം 18 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വ​ന​പ്ര​ദേ​ശ​മാ​ണി​ത്.
ഒ​രോ ഏ​ക്ക​ർ ഭൂ​മി വീ​ത​മാ​ണ് ഓ​രോ കു​ടും​ബ​ത്തി​നും പ​തി​ച്ച് ന​ൽ​കി​യ​ത്. പു​ന​ര​ധി​വാ​സ പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ 109 കു​ടും​ബ​ങ്ങ​ൾ​ക്കും ഒ​രേ​ക്ക​ർ ഭൂ​മി​യും വീ​ടും ല​ഭി​ക്കും. നൂ​ൽ​പ്പു​ഴ, തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് താ​മ​സ​ക്കാ​രെ​റേ​യും. കു​ടി​വെ​ള്ളം, വൈ​ദ്യു​തി, റോ​ഡ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മി​ഷ​ൻ (ടി​ആ​ർ​ഡി​എം) പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് വീ​ടു​ക​ളു​ടെ പ​ണി ന​ട​ത്തി​യ​ത്. 550 ച​തു​ര​ശ്ര അ​ടി വ​ലു​പ്പ​മു​ള്ള ഒ​രു വീ​ടി​ന് ആ​റു​ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി മു​ഖേ​ന വ​ക​യി​രു​ത്തി​യ​ത്. ജി​ല്ലാ നി​ർ​മ്മി​തി കേ​ന്ദ്ര​ത്തി​നാ​ണ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള​ത്.