ഗാ​ന​ങ്ങ​ളു​ടെ പ​ക​ർ​പ്പ​വ​കാ​ശം ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി
Wednesday, July 28, 2021 12:27 AM IST
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി​യി​ലെ കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന കാ​ണി​ച്ചേ​രി ശി​വ​കു​മാ​ർ ര​ചി​ച്ച ഹി​ന്ദു ഭ​ക്തി​ഗാ​ന​ങ്ങ​ളു​ടെ ര​ച​ന​യും, സം​ഗീ​ത​വും, പ​ക​ർ​പ്പ​വ​കാ​ശ​വും ന​ട​ൻ ജ​യ​റാ​മി​ന്‍റെ പേ​രി​ൽ ത​ട്ടി​യെ​ടു​ത്ത​താ​യി കു​ടും​ബം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് ത​ല​പ്പു​ഴ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
വ​ള്ളി​യൂ​ർ​ക്കാ​വ് ക്ഷേ​ത്രം, ഗ​ണ​പ​തി ഭ​ഗ​വാ​ൻ എ​ന്നീ ച​രി​ത്രം ആ​സ്പ​ദ​മാ​ക്കി ശി​വ​കു​മാ​ർ ര​ചി​ച്ച് മ​ക​ൾ ആ​തി​ര​യു​ടെ പേ​രി​ലു​ള്ള പ്രൊ​ഡ​ക്ഷ​ൻ ക​ന്പ​നി​ക്കുവേ​ണ്ടി അ​ഷ്റ​ഫ് കൊ​ടു​വ​ള്ളി​യും ഏ​ഷ്യാ​നെ​റ്റ് മൈ​ലാ​ഞ്ചി ഫെ​യിം ഫൈ​സ​ലും എ​ന്നി​വ​ർ ചേ​ർ​ന്ന് സം​ഗീ​തം ചെ​യ്ത് പു​റ​ത്തി​റ​ക്കി​യ "അ​തു​ല്യ​നി​വേ​ദ്യം’ എ​ന്ന ഭ​ക്തി​ഗാ​ന​ങ്ങ​ളാ​ണ് ശ്യാം ​വ​യ​നാ​ട്, വി​ഗേ​ഷ് പ​ന​മ​രം എ​ന്നി​വ​ർ ചേ​ർ​ന്ന് ജ​യ​റാ​മി​ന്‍റെ പേ​രി​ൽ ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു.
2013, 2014 വ​ർ​ഷ​ത്തി​ലാ​ണ് ആ​റ് മ​ല​യാ​ളം പാ​ട്ടു​ക​ളും ര​ണ്ട് ത​മി​ഴ്പാ​ട്ടു​ക​ളു​മു​ൾ​പ്പെ​ടെ എ​ട്ട് പാ​ട്ടു​ക​ൾ ഉ​ൾ​പ്പ​ടു​ത്തി സി​ഡി പു​റ​ത്തി​റ​ക്കി​യ​ത്. ഇ​ത് വീ​ഡി​യോ ചെ​യ്യാ​ൻ വേ​ണ്ടി നി​ര​വ​ധി ഡ​യ​റ​ക്ട​ർ​മാ​രെ ശി​വ​കു​മാ​ർ ക​ണ്ടി​രു​ന്നു. ഇ​തുപ്ര​കാ​രം വീ​ഡി​യോ ചെ​യ്ത് തു​ട​ങ്ങി വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ നി​ർ​ത്തി​വയ്​ക്കേ​ണ്ടി​യും വ​ന്നി​രു​ന്നു. പി​ന്നീ​ടാ​ണ് വീ​ടി​നുസ​മീ​പ​ത്തു​ള്ള ശ്യാ​മി​നെ കാ​ണു​ന്ന​ത്.
ര​ണ്ട് ഗാ​ന​ങ്ങ​ൾ വീ​ഡി​യോ ചെ​യ്യാ​മെ​ന്ന് ഇ​തുപ്ര​കാ​രം പ​റ​യു​ക​യും ചെ​യ്തു. അ​ങ്ങ​നെ ര​ണ്ട് ഗാ​ന​ങ്ങ​ൾ ന​ൽ​കു​ക​യും ശി​വ​കു​മാ​ർ അ​വ​ർ​ക്കൊ​പ്പംനി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് "ഹൃ​ദ​യ​പൂ​ർ​വം ജ​യ​റാ​മേ​ട്ട​ന് അ​തു​ല്യ​നി​വേ​ദ്യം' എ​ന്ന പേ​രി​ൽ ശ്യാ​മ​ട​ക്ക​മു​ള്ള​വ​ർ ചാ​രി​റ്റി​ക്കാ​യി ഒ​രു പ​രി​പാ​ടി ആ​രം​ഭി​ച്ചു. ഇ​തി​ലും ര​ച​ന​യു​ടെ സ്ഥാ​ന​ത്ത് ശി​വ​കു​മാ​റി​ന്‍റെ പേ​ര് ത​ന്നെ​യാ​യി​രു​ന്നു ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.
ജ​യ​റാ​മി​നെ നേ​രി​ട്ട് ക​ണ്ട് സം​സാ​രി​ച്ച് ഇ​തി​ന്‍റെ കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്നു​വെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ജ​യ​റാ​മി​ന് ഇ​തി​ൽ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​വു​ന്ന​ത്. വീ​ഡി​യോ​ സി​ഡി ആ​രാ​ധ​ക​ർ ന​ൽ​കു​ന്ന പോ​ലെ കൊ​ടു​ത്ത് അ​തി​ന്‍റെ ചി​ത്ര​വും വീ​ഡി​യോ​യും എ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പി​ന്നീ​ട് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ച​തെ​ന്നും കു​ടും​ബം പ​റ​ഞ്ഞു. പി​ന്നീ​ട് ശി​വ​കു​മാ​റി​ന്‍റെ മ​ര​ണ​ശേ​ഷം അ​ദ്ദേ​ഹം ര​ചി​ച്ച "അ​തു​ല്യ​നി​വേ​ദ്യം' എ​ന്ന പേ​ര​ട​ക്കം ഭ​ക്തി​ഗാ​ന​സി​ഡി​യി​ലെ എ​ട്ട് ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ്വ​ന്തം പേ​രി​ലാ​ക്കി ശ്യാം ​ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും കു​ടും​ബം ആ​രോ​പി​ക്കു​ന്നു.
ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് കേ​സ് ഫ​യ​ൽ ചെ​യ്ത​താ​യും അ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ശി​വ​കു​മാ​റി​ന്‍റെ മ​ക​ൾ ആ​തി​ര കെ, ​ഭാ​ര്യ ചി​ത്ര ശി​വ​കു​മാ​ർ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​ഷ്റ​ഫ് കൊ​ടു​വ​ള്ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.