ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ാഫ​ലം: ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ന് ഉ​ജ്വ​ല വി​ജ​യം
Sunday, August 1, 2021 12:43 AM IST
മാ​ന​ന്ത​വാ​ടി: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ജി​ല്ല​യി​ൽ ഉ​ജ്വ​ല വി​ജ​യം. സ​യ​ൻ​സ്, കൊ​മേ​ഴ്സ് വി​ഭാ​ഗ​ങ്ങ​ളി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. സ​യ​ൻ​സ്, കൊ​മേ​ഴ്സ്, ഹ്യൂ​മാ​നി​റ്റീ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 119 കു​ട്ടി​ക​ൾ​ക്കു മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ല​ഭി​ച്ചു.
പ​ത്തു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു 1200 ഇ​ൽ 1200 മാ​ർ​ക്കും ല​ഭി​ച്ചു. മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ൽ എ ​പ്ല​സ് ല​ഭി​ച്ച സ്കൂ​ളു​ക​ളി​ൽ ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് ജി​ല്ല​യി​ൽ ഒ​ന്നാ​മ​താ​ണ്. മാ​ന​ന്ത​വാ​ടി നോ​ർ​ബെ​ർ​ട്ട​യി​ൻ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ജ്വ​ല വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്, പി​ടി​എ, പ്രി​ൻ​സി​പ്പ​ൽ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.