ഡി​ജി ഹോം ​പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Monday, August 2, 2021 12:40 AM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് കാ​ല​ത്തെ ഓ​ണ്‍​ലൈ​ൻ പ​ഠ​നം കാ​ര്യ​ര​ക്ഷ​മാ​ക്കു​ന്ന​തി​നാ​യി ആ​ടി​ക്കൊ​ല്ലി ദേ​വ​മാ​ത എ​എ​ൽ​പി സ്കൂ​ളി​ൽ ഡി​ജി ഹോം ​പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും സു​മ​ന​സു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ല​ഭ്യ​മാ​യ പ​തി​ന​ഞ്ച് മൊ​ബൈ​ൽ ഫോ​ണു​ക​ൾ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പോ​ൾ ഇ​ട​യ​കൊ​ണ്ടാ​ട്ട്, ഹെ​ഡ്മി​സ്ട്ര​സ് മി​ൻ​സി​മോ​ൾ​ക്ക് കൈ​മാ​റി. അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ർ​ഹ​രാ​യ​വ​രു​ടെ കൈ​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​ക​യും ചെ​യ്തു.

ഐ​ടി ക്ല​ബ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​മോ​ൻ ജോ​ർ​ജ് ഗാ​ഡ്ജ​റ്റ് സ​മാ​ഹ​ര​ണ യ​ഞ്ജ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ജ​സ്മി​ൻ മാ​ത്യു, ജ​യേ​ഷ് ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​ജ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.