ക​ണി​യാ​രം ഫാ.​ജി​കെഎം ഹൈ​സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Saturday, September 18, 2021 1:04 AM IST
മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റ് ദി​ന ക​ർ​മ്മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ണി​യാ​രം ഫാ. ​ജികെഎം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ എ​സ്പി​സി ഓ​ഫീ​സ് മാ​ന​ന്ത​വാ​ടി എം​എ​ൽ​എ ഒ.​ആ​ർ. കേ​ളു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ സ​ണ്ണി മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​ന​ന്ത​വാ​ടി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു ആ​ന്‍റ​ണി എ​സ്പി​സി അ​നു​വ​ദി​ച്ച് കൊ​ണ്ടു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​മാ​റി. മു​നി​സി​പ്പാ​ലി​റ്റി പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​വി. ജോ​ർ​ജ്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഷൈ​നി ജോ​ർ​ജ്, പ്രി​ൻ​സി​പ്പ​ൽ എം.​എ. മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​ൻ​സി, ആ​ഭ വി​ന​യ്, വി.​എ. ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.