അ​ഡ്വ.​ ജോ​ഷി സി​റി​യ​ക്: ക​ർ​ഷ​ക​രെ അ​റി​ഞ്ഞ ജ​ന​നേ​താ​വ്
Monday, September 20, 2021 12:50 AM IST
ക​ൽ​പ്പ​റ്റ: ക​ർ​ഷ​ക​ർ​ക്കൊ​പ്പം അ​വ​രി​ലൊ​രാ​ളാ​യി വ​ർ​ഷ​ങ്ങ​ളോ​ളം പ്ര​വ​ർ​ത്തി​ക്കു​ക​യും ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ ശ​ക്ത​മാ​യി ഇ​ട​പെ​ടു​ക​യും ചെ​യ്ത പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു ഇ​ന്ന​ലെ വി​ട​പ​റ​ഞ്ഞ അ​ഡ്വ. ജോ​ഷി സി​റി​യക്. ക​ൽ​പ്പ​റ്റ ബാ​റി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നാ​യ ജോ​ഷി സി​റി​യ​ക്ക് കോ​ണ്‍​ഗ്ര​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സി​ന് വ​ർ​ഷ​ങ്ങ​ളാ​യി ജി​ല്ല​യി​ൽ നേ​തൃ​ത്വം ന​ൽ​കി വ​രി​ക​യാ​യി​രു​ന്നു. ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്കു​റ​വ്, വ​ന്യ​മൃ​ഗ ശ​ല്യം, ബ​ഫ​ർ സോ​ണ്‍, ജ​പ്തി ന​ട​പ​ടി, സ​ർ​ഫാ​സി നി​യ​മം തു​ട​ങ്ങി​യ​വ​ക്കെ​തി​രെ നി​ര​വ​ധി സ​മ​ര​ങ്ങ​ൾ ജോ​ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ്, ടെ​ലി​ഫോ​ണ്‍ ഓ​ഫീ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്പി​ൽ ന​യി​ച്ചി​ട്ടു​ണ്ട്.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​യ​ത്തി​നെ​തി​രെ കി​സാ​ൻ കോ​ണ്‍​ഗ്ര​സ്, സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം ഉ​ൾ​പ്പെ​ട്ട യു​ഡി​എ​ഫി​ന്‍റെ വാ​ഹ​ന ജാ​ഥ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര പ​രി​പാ​ടി​ക​ളു​ടെ​യും മു​ന്നി​ൽ ജോ​ഷി സി​റി​യ​ക് ഉ​ണ്ടാ​യി​രു​ന്നു.
ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ൽ ജ​ന​പ്ര​തി​ധി​യാ​യും ജോ​ഷി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ജോ​ഷി​യു​ടെ വി​യോ​ഗം മൂ​ലം കി​സാ​ൻ കോ​ണ്‍​ഗ്ര​സി​നു മാ​ത്ര​മ​ല്ല ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ​ക്കും ക​രു​ത്തു​റ്റ ഒ​രു നേ​തൃ​ത്വ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.
അ​നു​ശോ​ചി​ച്ചു
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ലെ പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​വും കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റും ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന അ​ഡ്വ: ജോ​ഷി സി​റി​യ​ക്കി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. 1991 മു​ത​ൽ വ​യ​നാ​ട്ടി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ​മാ​യി പ്ര​വ​ർ​ത്തി​ച്ച ആ​ളാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു കൊ​ണ്ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ അ​നു​സ്മ​രി​ച്ചു. വ​യ​നാ​ട് ജി​ല്ല​യി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ​യും അ​ധി​കൃ​ത​രു​ടെ​യും മു​ന്നി​ലെ​ത്തി​ക്കാ​ൻ സ​ന്ധി​യി​ല്ലാ​ത്ത സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്ത ആ​ളാ​യി​രു​ന്നു ജോ​ഷി സി​റി​യ​ക്ക്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, എ​ൻ.​കെ. വ​ർ​ഗീ​സ്, ടി.​ജെ. ഐ​സ​ക്ക്, വി.​എ. മ​ജീ​ദ്, വി​നോ​ദ് കു​മാ​ർ, ഷി​ജു,
വി.​എ​ൻ. ശ​ശീ​ന്ദ്ര​ൻ, ഒ.​വി. അ​പ്പ​ച്ച​ൻ, ഇ.​വി. ഏ​ബ്ര​ഹാം. ബി. ​സു​രേ​ഷ് ബാ​ബു, ടോ​മി തേ​ക്കു​മ​ല, പി.​എം. ബെ​ന്നി, റോ​യ്, ബാ​ബു പ​ന്നി​ക്കു​ഴി, ജോ​സ് കാ​ര​നി​ര​പ്പേ​ൽ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
ക​ൽ​പ്പ​റ്റ: പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​വും ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന അ​ഡ്വ.​ജോ​ഷി സി​റി​യ​ക്കി​ന്‍റെ വേ​ർ​പാ​ട് വ​ള​രെ​യേ​റെ വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്ന് കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ അ​നു​സ്മ​രി​ച്ചു.
ക​ൽ​പ്പ​റ്റ: കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ജോ​ഷി സി​റി​യ​ക്കി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ അ​നു​ശോ​ചി​ച്ചു. കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്ന നേ​താ​വി​നെ​യാ​ണ് അ​ഡ്വ.​ജോ​ഷി​യു​ടെ മ​ര​ണ​ത്തി​ലൂ​ടെ ജി​ല്ല​യ്ക്കു ന​ഷ്ട​മാ​യ​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ൽ​പ്പ​റ്റ: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഡ്വ: ജോ​ഷി സി​റി​യ​ക്കി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര അ​നു​ശോ​ചി​ച്ചു.
ക​ൽ​പ്പ​റ്റ: ജോ​ഷി സി​റി​യ​ക്കി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. ആ​ന്‍റ​ണി, സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം അ​ഡ്വ.​ജോ​ർ​ജ് വാ​തു​പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
ക​ൽ​പ്പ​റ്റ: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റും അ​ഭി​ഭാ​ഷ​ക​നു​മാ​യ ജോ​ഷി സി​റി​യ​ക്കി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കെ​പി​സി​സി സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു വാ​ള​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി.​കെ. ജി​തേ​ഷ്, സു​ന്ദ​ർ​രാ​ജ് എ​ട​പ്പെ​ട്ടി, സ​ലീം താ​ഴ​ത്തൂ​ർ, ത്രേ​സ്യാ​മ്മ ജോ​ർ​ജ് ,വി​നോ​ദ് തോ​ട്ട​ത്തി​ൽ ജോ​ഷി കു​രി​ക്കാ​ട്ടി​ൽ, സു​നീ​ർ ഇ​ത്തി​ക്ക​ൽ ,ആ​യി​ഷ പ​ള്ളി​യാ​ലി​ൽ, എം.​വി. രാ​ജ​ൻ, ഏ​ബ്ര​ഹാം മാ​ത്യു, ശ്രീ​ജേ​ഷ് ബി ​നാ​യ​ർ, ഒ.​ജെ. മാ​ത്യു പ്ര​സം​ഗി​ച്ചു.
ക​ൽ​പ്പ​റ്റ: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ജോ​ഷി സി​റി​യ​ക്കി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ക്ഷീ​ര ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ഒ.​ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ജീ​വ​ൻ മ​ട​ക്കി​മ​ല, എം.​എം.​ജോ​സ്, പി.​കെ.​മു​ര​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.