ജി​ല്ല​യി​ൽ 237 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്: ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.9
Wednesday, September 22, 2021 1:05 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 237 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 801 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.9 ആ​ണ്. എ​ട്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 234 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ യാ​ണ് രോ​ഗ​ബാ​ധ. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 112521 ആ​യി. 105326 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 6516 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 5294 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.
പൊ​ഴു​ത​ന 35, ബ​ത്തേ​രി 31, മേ​പ്പാ​ടി 23, ക​ൽ​പ്പ​റ്റ, വൈ​ത്തി​രി 17 വീ​തം , നെ​ൻ​മേ​നി, നൂ​ൽ​പ്പു​ഴ 13 വീ​തം, മാ​ന​ന്ത​വാ​ടി, മു​ട്ടി​ൽ 11 വീ​തം, അ​ന്പ​ല​വ​യ​ൽ ഒ​ന്പ​ത്, മൂ​പ്പൈ​നാ​ട്, പ​ന​മ​രം ആ​റ് വീ​തം, ക​ണി​യാ​ന്പ​റ്റ, മീ​ന​ങ്ങാ​ടി, പൂ​താ​ടി അ​ഞ്ച് വീ​തം, എ​ട​വ​ക, ത​രി​യോ​ട് നാ​ല് വീ​തം, കോ​ട്ട​ത്ത​റ, മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി, ത​വി​ഞ്ഞാ​ൽ, തി​രു​നെ​ല്ലി മൂ​ന്ന് വീ​തം, വെ​ള്ള​മു​ണ്ട ര​ണ്ട്, പ​ടി​ഞ്ഞാ​റ​ത്ത​റ, വെ​ങ്ങ​പ്പ​ള്ളി ഓ​രോ​രു​ത്ത​ർ​ക്കു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നു​പു​റ​മെ കു​വൈ​റ്റി​ൽ നി​ന്നും വ​ന്ന തി​രു​നെ​ല്ലി സ്വ​ദേ​ശി​ക്കും ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നി​ന്നും വ​ന്ന ക​ൽ​പ്പ​റ്റ സ്വ​ദേ​ശി​ക്കും ഒ​രു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​ലാ​യി​രു​ന്ന 57 പേ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 744 പേ​രു​മാ​ണ് രോ​ഗം ഭേ​ദ​മാ​യി ഡി​സ്ചാ​ർ​ജ് ആ​യ​ത്.
ആ​ദ​രി​ച്ചു
അ​ന്പ​ല​വ​യ​ൽ: സം​സ്ഥാ​ന സ്കൂ​ൾ അ​ധ്യാ​പ​ക അ​വാ​ർ​ഡ് നേ​ടി​യ ക​ൽ​പ്പ​റ്റ എ​സ്ക​ഐം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നും അ​ന്പ​ല​വ​യ​ൽ ഒ​ഴ​ല​ക്കൊ​ല്ലി സ്വ​ദേ​ശി​യു​മാ​യ കെ.​എ​സ്. ശ്യാ​ലി​നെ ഒ​ഴ​ല​ക്കൊ​ല്ലി ഹ​രി​ത ക​ർ​ഷ​ഷ​ക സം​ഘം ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ. ​അ​ല​വി​ക്കു​ട്ടി ഉ​പ​ഹാ​രം കൈ​മാ​റി.