ഓ​ണ്‍​ലൈ​ൻ പ്ര​വേ​ശ​നം: പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Thursday, September 23, 2021 12:56 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ ശി​ൽ​പ​ശാ​ല, കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ​ക്കു​ള്ള ആ​ദ​ര​വ്, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ​യ സു​ധീ​ഷ് ക​രി​ങ്ങാ​രി അ​നു​സ്മ​ര​ണം, എ​ന്നി​വ ഗൂ​ഗി​ൾ മീ​റ്റ് വ​ഴി സം​ഘ​ടി​പ്പി​ച്ചു. എ​ൻ​എ​സ്എ​സ് ഉ​ത്ത​ര​മേ​ഖ​ലാ റീ​ജി​യ​ണ​ൽ കോ​ഡി​നേ​റ്റ​ർ മ​നോ​ജ് കു​മാ​ർ ക​ണി​ച്ചു​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​എ​സ്. ശ്യാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എ​സ്എ​സി​ന്‍റെ കോ​വി​ഡ് കാ​ല പ്ര​സ​ക്തി​യെ കു​റി​ച്ചും മേ​പ്പാ​ടി ചെ​ന്പോ​ത്ത​റ​യി​ൽ പ​ണി പൂ​ർ​ത്തി​യാ​യി വ​രു​ന്ന സ്നേ​ഹ​ഭ​വ​ന​ത്തെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു. പ​രി​പാ​ടി​യി​ൽ പു​ൽ​പ്പ​ള്ളി ക്ല​സ്റ്റ​ർ ക​ണ്‍​വീ​ന​ർ എ.​വി. ര​ജീ​ഷ്, പ​ടി​ഞ്ഞാ​റ​ത്ത​റ ക്ല​സ്റ്റ​ർ ക​ണ്‍​വീ​ന​ർ പി.​കെ. സാ​ജി​ദ് എ​ന്നി​വ​ർ സു​ധീ​ഷ് അ​നു​സ്മ​ര​ണം ന​ട​ത്തി. ഈ ​വ​ർ​ഷ​ത്തെ പ്ല​സ് വ​ണ്‍ എ​ൻ​എ​സ്എ​സ് എ​ൻ​റോ​ൾ​മെ​ന്‍റ് എ​ന്ന വി​ഷ​യ​ത്തി​ൽ പൂ​താ​ടി ക്ല​സ്റ്റ​ർ കോ​ഡി​നേ​റ്റ​ർ എം.​കെ. രാ​ജേ​ന്ദ്ര​ൻ, മീ​ഡി​യ വിം​ഗി​ന്‍റെ പ്ര​സ​ക്തി​എ​ന്ന വി​ഷ​യ​ത്തി​ൽ മാ​ന​ന്ത​വാ​ടി ക്ല​സ്റ്റ​ർ ക​ണ്‍​വീ​ന​ർ കെ. ​ര​വീ​ന്ദ്ര​ൻ, ഗൂ​ഗി​ൾ ക്ലാ​സ് റൂം ​എ​ന്ന വി​ഷ​യ​ത്തി​ൽ ക​ൽ​പ്പ​റ്റ ക്ല​സ്റ്റ​ർ ക​ണ്‍​വീ​ന​ർ എ. ​ഹ​രി എ​ന്നി​വ​ർ ജി​ല്ല​യി​ലെ 54 പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രു​മാ​യി ച​ർ​ച്ച ചെ​യ്ത് പ​ദ്ധ​തി​ക്ക് രൂ​പ​രേ​ഖ ത​യാ​റാ​ക്കി. തു​ട​ർ​ന്ന് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ബി​ജു​കു​മാ​ർ , ഷാ​നു ജേ​ക്ക​ബ്, ഷാ​ലി മാ​ത്യു, ജി​ഷ എ​ന്നി​വ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.
വ​കു​പ്പ്ത​ല പ​രീ​ക്ഷ
സ​മ​യ​ത്തി​ൽ മാ​റ്റം
ക​ൽ​പ്പ​റ്റ: 2021 ജൂ​ലൈ മാ​സ​ത്തെ വ​കു​പ്പു​ത​ല പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി വ​രു​ന്ന ഒ​എം​ആ​ർ പ​രീ​ക്ഷ​ക​ളി​ൽ നാ​ളെ മു​ത​ലു​ള്ള പ​രീ​ക്ഷ​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തി. രാ​വി​ലെ 10 മു​ത​ൽ 11.30 വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ൾ ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ 3.30 വ​രെ​യും രാ​വി​ലെ 10 മു​ത​ൽ 12 വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ൾ ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ നാ​ല് വ​രെ​യു​മു​ള്ള സ​മ​യ​ക്ര​മ​ത്തി​ലാ​യി​രി​ക്കും ന​ട​ത്തു​ക.
27 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന വ​കു​പ്പു​ത​ല പ​രീ​ക്ഷ മാ​റ്റി വ​ച്ചി​ട്ടു​ണ്ട് പ​രീ​ക്ഷാ​ർ​ഥി​ക​ൾ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മു​ന്പ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി ചേ​ര​ണ​മെ​ന്ന് പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ജി​ല്ലാ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.