പൂ​ഴി​ത്തോ​ട് ബ​ദ​ൽ റോ​ഡ് അ​വ​ഗ​ണ​ന​യു​ടെ​യും നീ​തി നി​ഷേ​ധ​ത്തി​ന്‍റെ​യും പ്ര​തീ​കം: ബ​ദ​ൽ റോ​ഡ് വി​ക​സ​ന സ​മി​തി
Friday, September 24, 2021 12:52 AM IST
ക​ൽ​പ്പ​റ്റ: 27 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പ​ണി​തീ​രാ​ത്ത പ​ടി​ഞ്ഞാ​റ​ത്ത​റ - പൂ​ഴി​ത്തോ​ട് ബ​ദ​ൽ റോ​ഡ് ക​ടു​ത്ത അ​വ​ഗ​ണ​ന​യു​ടെ​യും തി​ക​ഞ്ഞ നീ​തി നി​ഷേ​ധ​ത്തി​ന്‍റെ​യും ജ​ന​വ​ഞ്ച​ന​യു​ടെ​യും പ്ര​തീ​ക​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. ആ​ന്‍റ​ണി പ​റ​ഞ്ഞു. 2021 മാ​ർ​ച്ചി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര അ​നു​മ​തി​ക്കാ​യി​ട്ടു​ള്ള അ​പേ​ക്ഷ​യും ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ർ​പ്പി​ച്ചി​രു​ന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​പ​ദ്ധ​തി ഇ​നി​യെ​ങ്കി​ലും യാ​ഥാ​ർ​ഥ്യ​മാ​ക്കു​വാ​ൻ രാ​ഹു​ൽ ഗാ​ന്ധി എം​പി യും ​ജി​ല്ല​യി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​വാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. 1994 സെ​പ്തം​ബ​ർ 23 ന് ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ൻ ഇ​ട്ട ത​റ​ക്ക​ല്ലി​ന് സ​മീ​പം ക​രി​ങ്കൊ​ടി ഉ​യ​ർ​ത്തി​യ ശേ​ഷം ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക ടൂ​റി​സ്റ്റ് ഭൂ​പ​ട​ത്തി​ൽ മി​ക​ച്ച സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന വ​യ​നാ​ടി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന മു​ന്നേ​റ്റ​ത്തി​നും ടൂ​റി​സം രം​ഗ​ത്തു​ള്ള കു​തി​ച്ചു​ചാ​ട്ട​ത്തി​നും വ​ഴി ഒ​രു​ക്കു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ 70 ശ​ത​മാ​നം പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് പാ​തി വ​ഴി​യി​ൽ നി​ല​ച്ചു​പോ​യ​തു വ​നം - പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ത​ട​സ​വാ​ദം മൂ​ല​മാ​ണ്.
ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളു​മാ​യും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന, നാ​ല് അ​തി​രു​ക​ളും വ​ന​ങ്ങ​ളാ​ൽ ചു​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ന്ന, ക​ടു​ത്ത, വ​നം നി​യ​മ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന, ഭൂ​വി​സ്തൃ​തി​യി​ൽ 35ശ​ത​മാ​നം വ​ന​ങ്ങ​ൾ സ്ഥി​തി ചെ​യ്യു​ന്ന വ​യ​നാ​ടി​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് വ​ട​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ മാ​തൃ​ക​യി​ൽ വ​ന​ത്തി​ലൂ​ടെ റോ​ഡ് നി​ർ​മ്മി​ക്കു​ന്ന​തി​ന് ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​സം​ഗ​മം കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട്് ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ബ​ദ​ൽ റോ​ഡ് വി​ക​സ​ന സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് കാ​വ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ർ​ജ് വാ​തു​പ​റ​ന്പി​ൽ, ഒ.​ജെ. ജോ​ണ്‍​സ​ണ്‍, ടി.​പി. കു​ര്യാ​ക്കോ​സ്, കെ.​വി. റെ​ജി, ജോ​സ​ഫ്, സ​ജീ​വ​ൻ, ജോ​സ്, സി​ബി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.