സാ​ക്ഷ​ര​താ മി​ഷ​ൻ വി​ജ​യോ​ത്സ​വം: പ​ട്ടി​ക വ​ർ​ഗ പ​ഠി​താ​ക്ക​ളെ ആ​ദ​രി​ച്ചു
Friday, September 24, 2021 12:52 AM IST
മാ​ന​ന്ത​വാ​ടി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സാ​ക്ഷ​ര​താ മി​ഷ​ൻ വി​ജ​യോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ്ലോ​ക്കി​ന് കീ​ഴി​ലു​ള്ള പ​ട്ടി​ക വ​ർ​ഗ പ​ഠി​താ​ക്ക​ളെ ആ​ദ​രി​ച്ചു. നാ​ലാം ബാ​ച്ച് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പ​ഠി​താ​ക്ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. ജ​യ​ഭാ​ര​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ്വ​യ നാ​സ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും പ​ഠി​താ​ക്ക​ളു​ടെ തു​ട​ർ പ​ഠ​ന​ത്തി​നാ​യി ക​രി​യ​ർ കൗ​ണ്‍​സ​ലിം​ഗ് ക്ലാ​സ് ന​ൽ​കു​ക​യും ചെ​യ്തു.മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ വി​ജ​യി​ച്ച 22 പ​ട്ടി​ക വ​ർ​ഗ പ​ഠി​താ​ക്ക​ളെ​യാ​ണ് ആ​ദ​രി​ച്ച​ത്. മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി പ്രേ​ര​ക് ക്ലാ​ര​മ്മ, കെ.​പി. ജോ​ണി എ​ന്നി​വ​രാ​ണ് പ​ഠി​താ​ക്ക​ളെ ആ​ദ​രി​ക്കു​ന്ന​തി​ന് മൊ​മന്‍റോയും സ​മ്മാ​ന​ങ്ങ​ളും സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്.
ച​ട​ങ്ങി​ൽ വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി. വി​ജോ​ൾ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​ക​ല്യ​ണി, ജോ​ണി, ഷാ​ജു​മോ​ൻ, നൗ​ഫ​ൽ തുടങ്ങിയവർ പ്രസംഗിച്ചു.