പ്രി​ൻ​സി​പ്പ​ൽ നി​യ​മ​നം: പ്ര​തി​ഷേ​ധം ശ​ക്തം
Sunday, September 26, 2021 9:45 PM IST
മാ​ന​ന്ത​വാ​ടി: മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് മാ​ന​ന്ത​വാ​ടി പി.​കെ. കാ​ള​ൻ മെ​മ്മോ​റി​യ​ൽ കോ​ള​ജി​ൽ പ്രി​ൻ​സി​പ്പ​ൽ നി​യ​മ​നം ന​ട​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ള​ജി​ലേ​ക്ക് മാ​ർ​ച്ചും കു​ത്തി​യി​രി​പ്പ് സ​മ​ര​വും ന​ട​ത്തി. നി​യ​മ​നം പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്ന​റി​യി​പ്പു ന​ൽ​കി.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എം. നി​ഷാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ന്ധു നി​യ​മ​ന​മാ​ണ് സി​പി​എ​മ്മി​ന്‍റെ മു​ഖ​മു​ദ്ര​യെ​ന്ന് എ.​എം. നി​ഷാ​ന്ത് കു​റ്റ​പ്പെ​ടു​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​സീ​സ് വാ​ളാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ഷോ​ബ് ചെ​റു​കും​ഭം, ഷം​സീ​ർ അ​ര​ണ​പ്പാ​റ, ബൈ​ജു പു​ത്ത​ൻ പു​റ​ക്ക​ൽ, അ​ബ്ദു​ള്ള പാ​ണ്ടി​ക്ക​ട​വ്, ജി​ബി​ൻ മാ​ന്പ​ള്ളി, ഷി​നു തോ​ണി​ച്ചാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.