യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്ര​തി​ക​ളെ റിമാ​ൻ​ഡ് ചെ​യ്തു
Monday, October 11, 2021 1:16 AM IST
പു​ൽ​പ്പ​ള്ളി: ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് എ​റ​ണാ​കു​ള​ത്ത് കൊ​ണ്ടു​പോ​യി യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ. പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ 38 വ​യ​സു​ള്ള യു​വ​തി​യെ ചി​കി​ത്സ ധ​ന​സ​ഹാ​യം വാ​ങ്ങി​ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് പു​ൽ​പ്പ​ള്ളി​യി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്ത് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​രു ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് ജ്യൂ​സ് ന​ൽ​കി മ​യ​ക്കി​യ ശേ​ഷം കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന കേ​സി​ലെ പ്ര​തി​ക​ളാ​യ മ​ല​വ​യ​ൽ തൊ​വ​രി​മ​ല ക​ക്ക​ത്ത് പ​റ​ന്പി​ൽ വീ​ട്ടി​ൽ ഷം​ഷാ​ദ് (24), ബ​ത്തേ​രി റ​ഹ്മ​ത്ത് ന​ഗ​ർ മേ​ന​ക​ത്ത് വീ​ട്ടി​ൽ ഫ​സ​ൽ മ​ഹ​ബൂ​ബ് (23), അ​ന്പ​ല​വ​യ​ൽ ഇ​ല​വാ​മി​സീ​റ​ല വീ​ട്ടി​ൽ സൈ​ഫു റ​ഹ്മാ​ൻ (26) എ​ന്നി​വ​രെ​യാ​ണ് ബ​ത്തേ​രി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. തെ​ളി​വെ​ടു​പ്പി​നും മ​റ്റു​മാ​യി പ്ര​തി​ക​ളെ പോ​ലീ​സ് ഉ​ട​ൻ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്നാ​ണ് വി​വ​രം.