അ​ങ്ക​ണ​വാ​ടി ഹെ​ല്‍​പ്പ​ര്‍ നി​യ​മ​ന നി​രോ​ധ​നം പി​ന്‍​വ​ലി​ക്ക​ണ​മെന്ന്
Tuesday, October 12, 2021 12:42 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: കേ​ര​ള​ത്തി​ലെ ഐ​സി​ഡി എ​സ് ഹെ​ല്‍​പ​ര്‍​മാ​രു​ടെ നി​യ​മ​ന​നി​രോ​ധ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ അ​ങ്ക​ണ​വാ​ടി എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം ബ​ത്തേ​രി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ജോ​ലി ഭാ​രം കു​റ​ക്കു​ക, വേ​ത​ന വ​ര്‍​ധ​ന​വ് ഉ​റ​പ്പു​വ​രു​ത്തു​ക, ക്ഷേ​മ​നി​ധി ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ യൂ​ണി​യ​ന്‍ ഉ​ന്ന​യി​ച്ചു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ജ​യ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഡി. അ​പ്പ​ച്ച​ന് സ്വീ​ക​ര​ണം ന​ല്‍​കി. സം​സ്ഥാ​ന അ​വാ​ര്‍​ഡ് നേ​ടി​യ ജീ​വ​ന ക്കാ​രെ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ആ​ദ​രി​ച്ചു. അ​ഡ്വ.​റി​സ് പു​ത്ത​ന്‍​വീ​ട്ടി​ല്‍, ന​ന്ദി​യോ​ട് ജീ​വ്കു​മാ​ര്‍, എ​ന്‍.​കെ. കൃ​ഷ്ണ​കു​മാ​രി, മാ​യ പ്ര​ദീ​പ്, സീ​ത ല​ക്ഷ്മി, അ​ജി​ത കു​മാ​രി വെ​ള്ള​മു​ണ്ട, എ.​ആ​ര്‍. വി​ജ​യ, ശോ​ശാ​മ്മ ക​ല്‍​പ്പ​റ്റ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.