എ​രു​മ​ക്കൊ​ല്ലി​ ജി​യു​പി​എ​സിന് സ്ഥ​ല​വും പു​തി​യ കെ​ട്ടി​ട​വും യാ​ഥാ​ര്‍​ഥ്യ​മാ​ക്കും: ടി. ​സി​ദ്ദി​ഖ് എം​എ​ല്‍​എ
Tuesday, October 12, 2021 12:43 AM IST
ക​ല്‍​പ്പ​റ്റ: മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ വ​ന​ത്തോ​ട് ചേ​ര്‍​ന്ന് സ്ഥി​തി​ചെ​യ്യു​ന്ന എ​രു​മ​ക്കൊ​ല്ലി ജി​യു​പി​എ​സി​ന് സ്ഥ​ല​വും പു​തി​യ കെ​ട്ടി​ട​വും യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​മെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ല്‍​എ. ഈ ​സ്‌​കൂ​ളാ​ണ് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളു​ടെ പ​ഠ​ന​ത്തി​ന് ഏ​ക ആ​ശ്ര​യം.
വ​ന്യ​മൃ​ഗ​ശ​ല്യം കാ​ര​ണം ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന ആ​ളു​ക​ളി​ല്‍ പ​കു​തി​യും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റി താ​മ​സി​ക്കാ​ന്‍ തു​ട​ങ്ങി അ​തി​നാ​ല്‍ സ്‌​കൂ​ളി​ല്‍ കു​ട്ടി​ക​ളു​ടെ എ​ണ്ണ​വും കു​റ​ഞ്ഞു. ഈ ​പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യ കേ​സെ​ടു​ക്കു​ക​യും ക​മ്മീ​ഷ​ന്‍ നേ​രി​ട്ട് സ്‌​കൂ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് സ്‌​കൂ​ള്‍ ത​ല്‍​സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.
ഇ​ത​നു​സ​രി​ച്ച് ഡി​ഡി, ഡി​ഇ​ഒ, എ​ഇ​ഒ എ​ന്നി​വ​ര്‍ സ്‌​കൂ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്ക് സ്‌​കൂ​ള്‍ മാ​റ്റ​ണ​മെ​ന്ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചേ​ർ​ന്ന അ​ടി​യ​ന്ത​ര യോ​ഗം ടി. ​സി​ദ്ദി​ഖ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു​.
യോ​ഗ​ത്തി​ല്‍ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന ര​മേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ജു ഹെ​ജ​മാ​ഡി, രാ​ധ രാ​മ​സ്വാ​മി, പ്ര​ധാ​ന​ധ്യാ​പി​ക ബി.​എ​സ്. അ​നീ​ഷ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​റാ​ജ്, ബി. ​സു​രേ​ഷ്ബാ​ബു, കെ.​ടി. ഷ​രീ​ഫ്, പി.​വി. ജോ​സ്, കെ. ​ച​ന്ദ്ര​ന്‍, സു​നി​ല്‍​കു​മാ​ര്‍, മു​ഹ​മ്മ​ദ​ലി ഷി​ഹാ​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.