പ്ര​തി​രോ​ധ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി
Tuesday, October 12, 2021 12:43 AM IST
പു​ല്‍​പ്പ​ള്ളി: ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പ്ര​ഫ​ഷ​ണ​ല്‍ സോ​ഷ്യ​ല്‍ വ​ര്‍​ക്കേ​ഴ്‌​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൗ​മാ​ര ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി. പു​ല്‍​പ്പ​ള്ളി, മു​ള്ള​ന്‍​കൊ​ല്ലി മേ​ഖ​ല​യി​ല്‍ കൗ​മാ​ര​ക്കാ​ര്‍​ക്കി​ട​യി​ല്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന ആ​ത്മ​ഹ​ത്യ​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി ന​ട​പ്പാ​ക്കു​ന്ന​ത്.
വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ള്‍​ക്കും പ്ര​ത്യേ​കം കൗ​ണ്‍​സ​ലിം​ഗു​ം ക്ലാ​സു​ക​ളും ന​ൽകി. ഡ​ബ്ലു​എം ഒ ​മു​ട്ടി​ല്‍, ഡോ​ണ്‍ ബോ​സ്‌​കോ ബ​ത്തേ​രി, യൂ​ണി​വേ​ഴ്‌​സി​റ്റി പി​ജി സെ​ന്‍റ​ര്‍ പൂ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​ങ്ക​ണ​വാ​ടി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് കൗ​മാ​ര​ക്കാ​രെ ക​ണ്ടെ​ത്തി ഈ ​പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കും.
ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ർ, സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രെ​യും ഏ​കോ​പി​ച്ചു​കൊ​ണ്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജി​സ്‌​റ മു​നീ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മേ​ഴ്‌​സി ബെ​ന്നി, പു​ല്‍​പ്പ​ള്ളി എ​സ്ഐ ജി​തേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബീ​ന ക​രി​മാം​കു​ന്നേ​ൽ, കാ​ര്‍​ത്തി​ക അ​ന്ന തോ​മ​സ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ പി.​കെ. ജോ​സ്, ഷൈ​ജു പ​ഞ്ഞി​തോ​പ്പി​ൽ, മ​ഞ്ജു ഷാ​ജി, ആ​ന്‍റോ ജോ​സ്, ബി​ബി​ന്‍ ച​മ്പ​ക്ക​ര, ഷി​ജോ​യി മാ​പ്ല​ശേ​രി, ച​ന്ദ്ര​ബാ​ബു, ഇ.​കെ. ര​ഘു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.